KeralaLatest NewsIndia

പാലാരിവട്ടം: ഇബ്രാഹിംകുഞ്ഞ്‌ കോടികള്‍ വെളുപ്പിച്ചെന്ന ആരോപണം അന്വേഷിക്കാൻ എന്‍ഫോഴ്‌സ്മെന്റ്‌ : ഹൈക്കോടതി ഉത്തരവ്

നോട്ട്‌നിരോധനകാലത്ത്‌ ഇബ്രാഹിംകുഞ്ഞും പൊതുമരാമത്ത്‌ വകുപ്പ്‌ മുന്‍ സെക്രട്ടറി ടി.ഒ.സൂരജും മുസ്ലീം ലീഗിന്റെ മുഖപത്രമായ ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ വെളിപ്പിച്ചെടുത്തെന്നാണ്‌ ആരോപണം.

കൊച്ചി: പൊതുമരാമത്ത്‌ വകുപ്പ്‌ മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്‌ കോടികളുടെ കള്ളപ്പണം വെളുപ്പിച്ചെടുക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിനെ(ഇ.ഡി.) കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി ഉത്തരവ്‌. പാലാരിവട്ടം മേല്‍പ്പാല നിര്‍മാണ അഴിമതിയിലൂടെ സമ്പാദിച്ച പണം നോട്ട്‌നിരോധനകാലത്ത്‌ ഇബ്രാഹിംകുഞ്ഞും പൊതുമരാമത്ത്‌ വകുപ്പ്‌ മുന്‍ സെക്രട്ടറി ടി.ഒ.സൂരജും മുസ്ലീം ലീഗിന്റെ മുഖപത്രമായ ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ വെളിപ്പിച്ചെടുത്തെന്നാണ്‌ ആരോപണം.

കേന്ദ്രസര്‍ക്കാര്‍ നോട്ട്‌ നിരോധിച്ചതിനു തൊട്ടുപിന്നാലെ 2016 നവംബര്‍ 16ന്‌ ചന്ദ്രിക ദിനപത്രത്തിന്റെ ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗമായ പി.എ. അബ്‌ദുല്‍ സമീര്‍ പഞ്ചാബ്‌ നാഷണല്‍ ബാങ്കിന്റെ മാര്‍ക്കറ്റ്‌ റോഡ്‌ ബ്രാഞ്ചിലെ ചന്ദ്രികയുടെ അക്കൗണ്ടില്‍ 10 കോടി രൂപയും എസ്‌.ബി.ഐ. കലൂര്‍ ശാഖയില്‍ വന്‍തുകയും നിക്ഷേപിച്ചെന്നും ഇത്‌ ഇബ്രാഹിംകുഞ്ഞിന്റെ ബിനാമി ഇടപാടുകളാണെന്നുമാണ്‌ ഹര്‍ജിയിലെ ആരോപണം. കളമശേരി സ്വദേശി ഗിരീഷ്‌ ബാബു നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ്‌ ജസ്‌റ്റിസ്‌ സുനില്‍ തോമസിന്റെ നിര്‍ദേശം.

‘എനിക്ക് എന്റെ പള്ളി തിരികെ വേണം’; സുപ്രീം കോടതി വിധിയെ പരസ്യമായി എതിർത്ത് ഒവൈസി

പാലാരിവട്ടം പാലം കരാറുകാരായ ആര്‍.ഡി.എസ്‌. കമ്പനിക്ക്‌ മൊബലൈസേഷന്‍ അഡ്വാന്‍സ്‌ അനുവദിച്ചതിലും ഗൂഢാലോചനയിലും മുന്‍മന്ത്രിയുടെ പങ്ക്‌ അനേ്വഷിക്കാന്‍ അഴിമതി നിരോധന നിയമത്തിലെ 17(എ) പ്രകാരമുള്ള അനുമതി തേടിയിട്ടുണ്ട്‌. അനുമതി ലഭിച്ചാലുടന്‍ മുന്‍മന്ത്രി കൈക്കൂലി വാങ്ങിയോയെന്ന്‌ അന്വേഷിക്കും. ഇബ്രാഹിംകുഞ്ഞിന്‌ എതിരെ ഗിരീഷ്‌ ബാബു നല്‍കിയ പരാതി വിജിലന്‍സ്‌ ഡയറക്‌ടര്‍ക്ക്‌ കൈമാറിയിട്ടുണ്ട്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button