Latest NewsKeralaNews

ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന്റെ ഹെഡ്ലൈറ്റില്‍ പാമ്പ്; നിയന്ത്രണംവിട്ട് യുവാവ്

ആലുവ: ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ ഹെഡ് ലൈറ്റിന് മുകളില്‍ പത്തി വിടര്‍ത്തി പാമ്പ് നില്‍ക്കുന്നത് കണ്ട് യുവാവിന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ആലുവ കുട്ടമശ്ശേരിക്കടുത്ത് രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ ഹെഡ് ലൈറ്റിന് മുകളില്‍ പാമ്പ് നില്‍ക്കുന്നതു കണ്ട് പരിഭ്രാന്തനായ യുവാവ് വാഹനത്തിന്റെ നിയന്ത്രണം വിട്ട് റോഡില്‍ തെറിച്ച് വീഴുകയായിരുന്നു. ആലുവ മാറമ്പളളി എം.ഇ.എസ്.കോളജിനു സമീപം താമസിക്കുന്ന മട്ടയില്‍ സക്കറിയ രാത്രി വീട്ടില്‍ നിന്ന് ബൈക്കുമെടുത്ത് ഇറങ്ങിയതായിരുന്നു. കുട്ടമശേരികടുത്തു എത്തിയപ്പോഴാണ് പൊടുന്നനെ ഹെഡ്‌ലൈറ്റിനു മുകളിലേക്ക് പാമ്പ് തലപൊക്കി വന്നത്. ഞെട്ടിത്തരിച്ച സക്കറിയ ബൈക്കിന്റെ പിടിവിട്ട് റോഡിലേക്ക് വീണു. ഓടിക്കൂടിയ നാട്ടുകാര്‍ വാഹനത്തിന് അകത്തേക്ക് വലിഞ്ഞ പാമ്പിനെ പുറത്തെടുത്ത് തല്ലിക്കൊന്നു. വെള്ളിക്കെട്ടന്‍ ഇനത്തില്‍ പെട്ട പാമ്പായിരുന്നു. യുവാവ് അപകടത്തില്‍പ്പെടുന്ന ദൃശ്യം സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

https://youtu.be/VqwRzopOnqo

shortlink

Related Articles

Post Your Comments

Related Articles


Back to top button