Latest NewsKeralaNews

വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന് മന്ത്രി എം.എം.മണി : ഇത്തവണ തന്റെ കഴിവിനെ വാനോളം പുകഴ്ത്തി മന്ത്രി ആശാന്റെ പ്രസംഗം

തൊടുപുഴ: വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന് മന്ത്രി എം.എം.മണി . ഇത്തവണ തന്റെ കഴിവിനെ വാനോളം പുകഴ്ത്തി മന്ത്രി ആശാന്റെ പ്രസംഗം. പരസ്പരം അംഗീകരിക്കാനുള്ള മനസില്ലെങ്കില്‍ എതിരാളികളുടെ കിളിപറത്താനുള്ള പാര്‍ട്ടി സംവിധാനം തനിക്കുണ്ടെന്നു മന്ത്രി എം.എം. മണി. ഇടുക്കി നെടുങ്കണ്ടത്തിനു സമീപം കരുണാപുരത്താണു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തൊലി കറുത്തതാണെങ്കിലും എന്റെ മനസ് നല്ല വെളുത്തതാണ്. 55 വര്‍ഷമായി ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയിട്ട്. എന്നാല്‍ ഇന്നും പൊതുപ്രവര്‍ത്തനത്തില്‍ 25 കാരന്റെ ആരോഗ്യവും ആര്‍ജ്ജവവുമാണ്. പരസ്പരം അംഗീകരിക്കാനുള്ള മനസില്ലെങ്കില്‍ എതിരാളികളുടെ കിളിപറത്താനുള്ള പാര്‍ട്ടി സംവിധാനം തനിക്കുണ്ട്- മന്ത്രി വ്യക്തമാക്കി.രുന്നു.

‘ഔദ്യോഗികവാഹനം പറ്റീര്’ – ടയർ വിവാദത്തിൽ മന്ത്രി എം.എം.മണി

രണ്ട് വര്‍ഷം കൊണ്ട് മന്ത്രിയുടെ ഇന്നോവ കാറിന് 34 ചക്രങ്ങള്‍ മാറ്റിയിട്ടത് വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു. കഴിഞ്ഞ ദിവസം ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനത്തിനു പകരം ചരമ ദിനം എന്ന് മന്ത്രി മണിയ്ക്ക് നാക്കു പിഴച്ചിരുന്നു. ഇതിനു പിന്നാലെയാണ് തന്റെ സ്വന്തം കഴിവുകള്‍ ഉയര്‍ത്തികാട്ടി മന്ത്രിയുടെ പ്രസംഗം

shortlink

Related Articles

Post Your Comments

Related Articles


Back to top button