KeralaLatest NewsNews

’24 കൊല്ലവും മടി കൂടാതെ ചാന്‍സിന് വേണ്ടി എല്ലാവരേയും വിളിച്ചു കൊണ്ടേ ഇരുന്നു’ ഒടുവില്‍ വിനീത് ശ്രീനിവാസന്‍ ജയരാജേട്ടനെ നേരിട്ട് വിളിച്ചു- കുറിപ്പ്

മാത്തുക്കുട്ടി സേവ്യര്‍ എന്ന പുതുമുഖ സംവിധായകന്റെ ഹെലന്‍ എന്ന ചിത്രം മികച്ച പ്രേക്ഷകപ്രതികരണം തേടി മുന്നേറുകയാണ്. അന്ന ബെന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ഹെലന്റെ നിര്‍മ്മാതാവ് വിനീത് ശ്രീനിവാസനാണ്. ചിത്രത്തില്‍ നടന്‍ ജയരാജ് ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ജയരാജിന് ഈ വേഷം നല്‍കിയതില്‍ വിനീത് ശ്രീനിവാസനെ നന്ദി പറഞ്ഞ് നിര്‍മാതാവ് അമര്‍ പ്രേമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

കഴിഞ്ഞ 24 കൊല്ലവും ജയരാജേട്ടന്‍ മടി കൂടാതെ ചാന്‍സിന് വേണ്ടി എല്ലാവരേയും വിളിച്ചു കൊണ്ടേയിരുന്നു. അദേഹത്തിന്റെ ഫോണിലേക്ക് വിനീത് ശ്രീനിവാസന്‍ നേരിട്ട് വിളിച്ച് നല്‍കിയ സിനിമയാണ് ഹെലന്‍. എത്ര ശക്തമായ കഥാപാത്രത്തെയാണ് ജയരാജേട്ടന്‍ അവതരിപ്പിച്ചതെന്ന് ഹെലന്‍ കണ്ടിറങ്ങുന്നവര്‍ക്ക് മനസിലാകുമെന്ന് അമര്‍ കുറിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഹെലൻ # വിനീത് ശ്രീനിവാസൻ ഇഷ്ട്ടം ???
1995 ൽ കെ മധു സാറിന്റെ ഒരു അഭിഭാഷകന്റെ കേസ് ഡയറി എന്ന സിനിമയിൽ കള്ളൻ ദാമോദരൻ എന്ന മികച്ച കഥാപാത്രത്തിന് ശേഷം കഴിഞ്ഞ 24 കൊല്ലവും അഭിനയിച്ച നൂറിൽ പരം സിനിമയിലും ആൾക്കൂട്ടത്തിൽ നിൽക്കുവാനോ ,അല്ലെങ്കിൽ ഒരു ഡയലോഗ് അതിനായിരുന്നു ജയരാജേട്ടന് യോഗം ,പക്ഷെ കഴിഞ്ഞ 24 കൊല്ലവും അദ്ദേഹം മടി കൂടാതെ ചാൻസിന് വേണ്ടി എല്ലാവരേയും വിളിച്ചു കൊണ്ടേ ഇരുന്നു , ആ അദേഹത്തിന്റെ ഫോണിലേക്ക് വിനീത് ശ്രീനിവാസൻ എന്ന വ്യക്തി നേരിട്ട് വിളിച്ചു നല്കിയ സിനിമയാന് ഹെലൻ … ഹെലൻ സിനിമ കണ്ടിറങ്ങിയവർക്കു മനസ്സിലാകും എത്ര ശക്തമായ കഥാപാത്രമാണ് ജയരാജേട്ടന് കിട്ടിയത് എന്ന് ,ഹെലൻ എനിക്ക് പ്രീയപ്പെട്ടതാകുന്നു എല്ലാം കൊണ്ടും ,നമ്മുടെ ജയരാജേട്ടനെ നിങ്ങളുടെ കൂടെ ചെർത്തു നിർത്തിയതിന് വിനീത് ഭായ് ഒരിക്കൽ കൂടി നന്ദി
https://www.facebook.com/photo.php?fbid=10217774784855041&set=a.2376727051292&type=3

shortlink

Related Articles

Post Your Comments

Related Articles


Back to top button