Kerala

തദ്ദേശസ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 17 ന്

സംസ്ഥാനത്തെ 12 ജില്ലകളിലെ 28 തദ്ദേശസ്വയംഭരണ വാർഡുകളിൽ ഡിസംബർ 17 ന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെ ഒരു വാർഡിലും വൈക്കം ഷൊർണൂർ, ഒറ്റപ്പാലം, തലശ്ശേരി എന്നീ മുനിസിപ്പാലിറ്റികളിലെ ഓരോ വാർഡിലും കാസർഗോഡ് മുനിസിപ്പാലിറ്റിയിലെ രണ്ട് വാർഡുകളിലും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 21 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഡിസംബർ 17 ന് ഉപതിരഞ്ഞെടുപ്പ്.
മാതൃകാപെരുമാറ്റചട്ടം നിലവിൽ വന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം 21 ന് പുറപ്പെടുവിക്കും. നാനിർദ്ദേശപത്രിക ഈ മാസം 21 മുതൽ 28 വരെ രാവിലെ 11 നും മൂന്നിനും ഇടയിൽ വരണാധികാരിക്ക് സമർപ്പിക്കാം. സൂക്ഷമപരിശോധന 29 ന് നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ രണ്ടാണ്. വോട്ടെടുപ്പ് ഡിസംബർ 17 ന് രാവിലെ ഏഴ് മണിക്ക് ആരംഭിച്ച് വൈകിട്ട് അഞ്ച് മണിക്ക് അവസാനിക്കും. വോട്ടെണ്ണൽ ഡിസംബർ 18 ന് രാവിലെ 10 മണിക്ക് ആരംഭിക്കും.

പത്തനംതിട്ട ജില്ലയിലെ കടപ്ര ഗ്രാമപഞ്ചായത്തിലെ ഷുഗർ ഫാക്ടറി, കോന്നി ഗ്രാമപഞ്ചായത്തിലെ എലിയറയ്ക്കൽ, ആലപ്പുഴ ജില്ലയിലെ അരൂകുറ്റി ഗ്രാമപഞ്ചായത്തിലെ ഹൈസ്‌കൂൾ വാർഡ്, പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിലെ ചതുർത്ഥ്യാകരി, പത്തിയൂർ ഗ്രാമ പഞ്ചായത്തിലെ കരുവറ്റുംകുഴി, ദേവികുളങ്ങര ഗ്രാമപഞ്ചായത്തിലെ കുമ്പിളിശ്ശേരി, കോട്ടയം ജില്ലയിലെ അകലക്കുന്നം ഗ്രാമപഞ്ചായത്തിലെ പൂവത്തിളപ്പ്, വിജയപുരം ഗ്രാമപഞ്ചായത്തിലെ നാൽപാമറ്റം, വൈക്കം മുനിസിപ്പാലിറ്റിയിലെ എൽ.എഫ്. ചർച്ച്, ഇടുക്കി ജില്ലയിലെ വണ്ടൻമേട് ഗ്രാമ പഞ്ചായത്തിലെ ശാസ്തനട, എറണാകുളം ജില്ലയിലെ മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്തിലെ തോട്ടുവ, തൃശൂർ ജില്ലയിലെ മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ പൊങ്ങണംകാട്, മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ താണവീഥി, പാലക്കാട് ജില്ലയിലെ ഷൊർണൂർ മുനിസിപ്പാലിറ്റിയിലെ തത്തംകോട്, ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ ചേരിക്കുന്ന്, മലപ്പുറം ജില്ലയിലെ പുൽപ്പറ്റ ഗ്രാമപഞ്ചായത്തിലെ തോട്ടേക്കാട്, കോഴിക്കോട് ജില്ലയിലെ ചോറോട് ഗ്രാമപഞ്ചായത്തിലെ കൊളങ്ങാട്ട് താഴെ, വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ കൂട്ടങ്ങാരം, മണിയൂർ ഗ്രാമപഞ്ചായത്തിലെ എടത്തുംകര, പതിയാരക്കര, നോർത്ത് വാർഡുകൾ, ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ നെരോത്ത്, വയനാട് ജില്ലയിലെ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ കോക്കുഴി, കണ്ണൂർ ജില്ലയിലെ രാമന്തളി ഗ്രാമപഞ്ചായത്തിലെ ഏഴിമല, കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെ എടക്കാട്, തലശ്ശേരി മുനിസിപ്പാലിറ്റിയിലെ ടെമ്പിൾ, കാസർഗോഡ് ജില്ലയിലെ ബളാൽ ഗ്രാമപഞ്ചായത്തിലേ മാലോം, കാസർഗോഡ് മുനിസിപ്പാലിറ്റിയിലെ ഹൊണ്ണമൂല, തെരുവത്ത് എന്നീ വാർഡുകളിലാണ് ഡിസംബർ 17 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button