CricketLatest NewsNews

വീണ്ടും റെക്കോർഡുകൾ സ്വന്തമാക്കി വിരാട് കോഹ്ലി

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ടീമിനെ വിജയത്തിലെത്തിച്ച ക്യാപ്റ്റനെന്ന റെക്കോര്‍ഡില്‍ അഞ്ചാം സ്ഥാനം സ്വന്തമാക്കി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഇതോടെ മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ അലന്‍ ബോര്‍ഡര്‍ക്കൊപ്പമാണ് താരം. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിലെ വിജയത്തോടെ 32 ആം ടെസ്റ്റ് വിജയമാണ് കോഹ്ലി നേടിയത്. 52 മത്സരത്തില്‍ നിന്നാണ് കോഹ്ലി ഈ നേട്ടം സ്വന്തമാക്കിയത്. അതേസമയം അലന്‍ ബോര്‍ഡര്‍ 93 മത്സരങ്ങളില്‍ നിന്നാണ് 32 തവണ ടീമിനെ വിജയത്തിലെത്തിച്ചത്.

Read also: ഷമിക്ക് വേണ്ടി കൈയ്യടിക്കാൻ പ്രോത്സാഹിപ്പിക്കുന്ന വിരാട് കോഹ്ലി; വീഡിയോ വൈറലാകുന്നു

53 മത്സരങ്ങളില്‍ വിജയം നേടിയ മുന്‍ സൗത്താഫ്രിക്കന്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്താണ് നിലവില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ നേടിയ ക്യാപ്റ്റന്‍. 48 ഉം 41 ഉം മത്സരങ്ങളില്‍ വീതം ടീമിനെ വിജയത്തിലെത്തിച്ച മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്മാരായ റിക്കി പോണ്ടിങും സ്റ്റീവ് വോയും സ്മിത്തിന്റെ പുറകില്‍ രണ്ടും മൂന്നും സ്ഥാനത്തുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button