KeralaLatest NewsNews

ശബരിമല യുവതീ പ്രവേശനം: ലിംഗ നീതി ശബരിമലയില്‍ വേണമെന്ന് വാശിപിടിക്കുന്ന സിപിഎം മറ്റ് വിഭാഗങ്ങളുടെ കാര്യത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ട്? പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന ചോദ്യവുമായി വത്സന്‍ തില്ലങ്കേരി

കോഴിക്കോട്: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ മാത്രം ലിംഗ നീതി വേണമെന്ന് വാശിപിടിക്കുന്ന സിപിഎം മറ്റ് വിഭാഗങ്ങളുടെ കാര്യത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് ആര്‍എസ്എസ് പ്രാന്ത കാര്യ കാരി അംഗം വത്സന്‍ തില്ലങ്കേരി. പാര്‍ട്ടിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമമെങ്കില്‍ ശക്തമായ ഭക്തജന പ്രതിരോധം നേരിടേണ്ടിവരുമെന്നും തില്ലങ്കേരി വ്യക്തമാക്കി. കൊയിലാണ്ടിയിലെ അയ്യപ്പ സേവാ കേന്ദ്രവും വത്സന്‍ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു.

ALSO READ: ശബരിമല യുവതി പ്രവേശനം : കടകംപള്ളിയുടെ നിലപാട് തള്ളി സിപിഎം പൊളിറ്റ് ബ്യൂറോ

വടക്കന്‍ മലബാറില്‍ നിന്നും ശബരിമലയിലേക്ക് പോകുന്ന അയ്യപ്പ ഭക്തര്‍ക്ക് അഭയം ഒരുക്കുന്നതിനായാണ് സേവാഭാരതിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടിയില്‍ അയ്യപ്പ സേവാ കേന്ദ്രം ആരംഭിച്ചത്. ജനുവരി പതിനെട്ട് വരെ സേവാ കേന്ദ്രം പ്രവര്‍ത്തിക്കും. തുടര്‍ച്ചയായ ഒന്‍പതാം വര്‍ഷമാണ് സേവാഭാരതി അയ്യപ്പ സേവാ കേന്ദ്രം ഭക്തര്‍ക്കായി തുറന്ന് നല്‍കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button