Latest NewsNewsIndia

പള്ളിയില്‍ വന്‍ അഗ്‌നിബാധ; വൃദ്ധദമ്പതികള്‍ മരിച്ചു

ഷില്ലോങ്: നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ വന്‍ അഗ്‌നിബാധയില്‍ വൃദ്ധ ദമ്പതിമാര്‍ മരിച്ചു. ഷില്ലോങ്ങിലെ ക്വാലപ്പെട്ടിയിലെ 117 വര്‍ഷം പഴക്കമുള്ള പള്ളിയിലാണ് തീപിടിത്തമുണ്ടായത്. പ്രൊട്ടസ്റ്റന്റ് വിഭാഗത്തിന്റെ ചര്‍ച്ച് ഓഫ് ഗോഡ് പള്ളിയില്‍ ഞായറാഴ്ച പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. പള്ളിയോട് ചേര്‍ന്ന വീട്ടിലെ താമസക്കാരായ ദമ്പതിമാരാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രദേശത്തെ ഏറെ പ്രശസ്തമായ പള്ളി 1902ലാണ് നിര്‍മ്മിക്കപ്പെട്ടത്. പള്ളി പൂര്‍ണമായും കത്തിനശിച്ചുവെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button