Latest NewsNewsInternational

പെട്ടെന്ന് മസിലുകൾ വരാൻ എളുപ്പ വഴി തിരഞ്ഞെടുത്ത യുവാവിന് കിട്ടിയത് എട്ടിന്റെ പണി : സംഭവമിങ്ങനെ

പെട്ടെന്ന് മസിലുകൾ വരാൻ എളുപ്പ വഴി തിരഞ്ഞെടുത്ത യുവാവിന് കിട്ടിയത് എട്ടിന്റെ പണി. റഷ്യയിൽ നിന്നുള്ള ബോഡിബില്‍ഡറായ  23കാരനായ കിറില്‍ തെരെഷാണ് കൈയില്‍ പെട്രോളിയം ജെല്ലി കുത്തി മസില്‍ വലുപ്പം 24 ഇഞ്ച് വളര്‍ത്തി ഓണ്‍ലൈന്‍ ലോകത്ത് പ്രശസ്തനായത്. എന്നാൽ ഇയാളോട് ഒന്നുകില്‍ മരിക്കുക, അല്ലെങ്കില്‍ കൈമുറിച്ച്‌ നീക്കുക എന്നാണ് ഡോക്ടർമാർ പറഞ്ഞത്. കൈയില്‍ ഉണ്ടാക്കിയെടുത്ത വ്യാജ മസിലുകളില്‍ നിന്നും രക്ഷപ്പെടാന്‍ ഇതല്ലാതെ മറ്റു വഴികളിലെന്നാണ് പറയുന്നത്. പ്ളാസ്റ്റിക് സര്‍ജറി പ്രശ്‌നങ്ങള്‍ നേരിടുന്ന ഇരകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ക്യാംപെയിനര്‍ അലാനയാണ് ബോഡി ബില്‍ഡറെ കൊണ്ട് സര്‍ജറിക്ക് സമ്മതിപ്പിച്ചത്. മെലിഞ്ഞ ശരീരവും വലിയ കൈകളുമുള്ള കിറിലിന്റെ അവസ്ഥ കണ്ട് സര്‍ജറിക്കായി പണം സ്വരൂപിച്ചതും ഇവർ തന്നെയാണ്.

മൂന്ന് ലിറ്ററോളം വാസിലിന്‍ ജെല്ലിയാണ് യുവാവ് കൈകളില്‍ കുത്തിവെച്ചതെന്ന് സര്‍ജന്‍ പറയുന്നു. ഒരു കൈയില്‍ നിന്നുള്ള കേടായ കോശങ്ങളാണ് ആദ്യ സര്‍ജറിയില്‍ നീക്കം ചെയ്തത്. മസിലുകളെ കുതിര്‍ത്ത അവസ്ഥയിലാണ് പെട്രോളിയം ജെല്ലി. അതിനാൽ ഇത് നീക്കം ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടാണ്. ശരീരത്തിന് പുറത്തു പുരട്ടേണ്ട ക്രീം കൈകളില്‍ കുത്തിവെച്ചാല്‍ മസിലുകളില്‍ കടന്നുകൂടി രക്തമൊഴുക്ക് തടസ്സപ്പെടുത്തുമെന്ന് ഇതിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നു.

Also read : മറ്റൊരാളുമായി ലൈംഗിക ബന്ധമെന്ന് സംശയം: യുവതി കാമുകന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button