Jobs & Vacancies

അങ്കണവാടി വര്‍ക്കര്‍: അപേക്ഷ ക്ഷണിച്ചു

തലശ്ശേരി ഐസിഡിഎസ് പ്രൊജക്ടിന്റെ പരിധിയിലെ അങ്കണവാടി വര്‍ക്കര്‍മാരുടെ സ്ഥിരം ഒഴിവിലേക്ക് തലശ്ശേരി മുന്‍സിപ്പാലിറ്റിയില്‍ സ്ഥിരതാമസമുള്ള സ്ത്രീകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത- എസ്എസ്എല്‍സി (എസ് സി/ എസ് ടി വിഭാഗത്തില്‍ എസ് എസ് എല്‍ സി പാസാകാത്തവര്‍ക്കും അപേക്ഷിക്കാം). പ്രായപരിധി 2019 നവംബര്‍ 1 ന് 18 വയസ് തികഞ്ഞവരും, 46 വയസ് തികയാത്തവരും ആയിരിക്കണം. (എസ് സി/ എസ് ടി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ മൂന്ന് വര്‍ഷം ഇളവ് അനുവദിക്കും). താല്‍ക്കാലികമായി സേവനമനുഷ്ടിച്ചവര്‍ക്ക് ആകെ സേവന കാലയളവ് കണക്കാക്കി മൂന്ന് വര്‍ഷം വരെ പ്രായപരിധിയില്‍ ഇളവ് ലഭിക്കുന്നതാണ്. അപേക്ഷകള്‍ ശിശു വികസന പദ്ധതി ഓഫീസര്‍, തലശ്ശേരി, മുന്‍സിപ്പല്‍ ടി ബി കോംപ്ലക്‌സ്, എം ജി റോഡ്, തലശ്ശേരി- 670101 എന്ന വിലാസത്തില്‍ ഡിസംബര്‍ 31നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍- 0490 2344488.

shortlink

Related Articles

Post Your Comments

Related Articles


Back to top button