Life StyleHealth & Fitness

ആരോഗ്യമുള്ള ഭക്ഷണക്രമം ശീലമാക്കാം

അനാരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെ ആഹാരം നിയന്ത്രിക്കുന്നത് കൊണ്ട് മരണത്തെ ക്ഷണിച്ചു വരുത്തുകയാണ് പലരും. ശരീരഭാരം കുറയ്ക്കാനായി പോഷകമൂല്യമുള്ള ആഹാരം ഉപേക്ഷിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴി വയ്ക്കുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.

പോഷകാഹാരങ്ങളുടെ അഭാവം മൂലം ആഗോള തലത്തില്‍ ദിവസേന അഞ്ച് പേര്‍ മരണപ്പെടുന്നുണ്ടെന്നാണ് ലഭ്യമാകുന്ന കണക്കുകള്‍. അനാരോഗ്യകരമായ ആഹാരരീതിയിലൂടെ 10.9 ദശലക്ഷം പേരാണ് 2017 ല്‍ മാത്രം മരണപ്പെട്ടത്. ഇതില്‍ 22 ശതമാനം പേരും ചെറുപ്പക്കാരാണ്. എന്നാല്‍ പുകവലി മൂലമുള്ള മരണനിരക്ക് ഇതിലും കുറവാണെന്നാണ് പഠന റിപ്പോര്‍ട്ട്. പുകയിലയുടെ അമിത ഉപയോഗം മൂലം ഓരോ വര്‍ഷവും മരണപ്പെടുന്നത് 8 ദശലക്ഷത്തോളം ആളുകളാണ്.

ധാന്യങ്ങള്‍ കഴിക്കാത്തത് കൊണ്ടും ഫലവര്‍ഗങ്ങളും പച്ചക്കറികളും കഴിക്കാത്തത് കൊണ്ടുമാണ് ആഹാരനിയന്ത്രണം മൂലമുണ്ടാകുന്ന മരണങ്ങള്‍ സംഭവിക്കുന്നത്. ആഹാരം നിയന്ത്രിക്കുമ്പോള്‍ പച്ചക്കറികളും ഫലവര്‍ഗങ്ങളും മറ്റ് ധാന്യങ്ങളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ആരോഗ്യകരമായ ജീവിതത്തിന് ഗുണമേന്മയുള്ള ഭക്ഷണം കഴിക്കണമെന്നും പഠനങ്ങള്‍ പറയുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close