KeralaLatest NewsNews

ഇടമണ്‍ -കൊച്ചി പവര്‍ ഹൈവേ; സന്തോഷം പങ്കുവെച്ച് മന്ത്രി എംഎം മണി

കൊച്ചി: ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ യാഥാര്‍ത്ഥ്യമായതില്‍ സന്തോഷം പങ്കുവെച്ച് മന്ത്രി എം.എം മണി. ‘പവര്‍ വരണ വഴി കണ്ടോ’ എന്നാണ് ഫേസ്ബുക്കിലൂടെ മന്ത്രി വ്യക്തമാക്കിയത്. ഇടമണ്‍-കൊച്ചി 400 കെ.വി.ലൈന്‍ (148.3 കി.മീ) പൂര്‍ത്തിയായതോടെ കേരളത്തിന്റെ വൈദ്യുതി മേഖലയില്‍ വലിയ മാറ്റമുണ്ടാക്കുന്ന തിരുനെല്‍വേലി-കൊച്ചി-ഉദുമല്‍പെട്ട് 400 കെ.വി പവര്‍ ഹൈവേ (437 കി.മീ)യാണ് യാഥാര്‍ഥ്യമായിരിക്കുന്നത്. ഇനി വോള്‍ട്ടേജ് ക്ഷാമവും പവര്‍കട്ടും ഒഴിവാക്കാമെന്നു മാത്രമല്ല, പ്രസരണ നഷ്ടം കുറച്ച്‌ ഏകദേശം 300 മെഗാവാട്ട് വൈദ്യുതി ലാഭിച്ചെടുക്കയും ചെയ്യാം. പ്രസരണ നഷ്ടം കുറച്ചാണു വൈദ്യുതി ബോര്‍ഡ് ഈ നേട്ടം കൊയ്യുന്നത്.

Read also: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ഇടമൺ- കൊച്ചി പവർ ഹൈവേ പദ്ധതി യാഥാർഥ്യത്തിലേക്ക്’; ഉദ്‌ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button