Latest NewsIndiaInternational

ഇന്ത്യയെ പിണക്കരുത്, ശ്രീലങ്കൻ പ്രസിഡന്റ് ഗോതാബയയ്ക്ക് ലങ്കൻ മാദ്ധ്യമങ്ങളുടെ മുന്നറിയിപ്പ്

ഇതിനുദാഹരണമായി കശ്മീർ വിഷയത്തിൽ പാകിസ്ഥാനൊപ്പം നിന്ന മലേഷ്യ , തുർക്കി എന്നീ രാജ്യങ്ങളോട് ഇന്ത്യ കാട്ടിയ സമീപത്തെയും വ്യക്തമാക്കുന്നു .

ന്യൂഡൽഹി : ചൈനയുമായി സൗഹൃദം പുലർത്തുന്ന നിയുക്ത ശ്രീലങ്കൻ പ്രസിഡന്റ് ഗോതാബയ രജപക്‌സെയോട് ഇന്ത്യയെ പിണക്കരുതെന്ന് മുന്നറിയിപ്പ് നൽകി ശ്രീലങ്കൻ മാദ്ധ്യമങ്ങൾ .സഹോദരൻ മഹിന്ദ രജപക്സെ ഭരണത്തിലിരുന്ന കാലത്തെ ഇന്ത്യയല്ല ഇന്ന് കാണുന്നതെന്നും , നയതന്ത്രപരമായി ഏറെ കരുത്ത് ഇന്ത്യ ആർജ്ജിച്ചു കഴിഞ്ഞുവെന്നും മാദ്ധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു .ഇതിനുദാഹരണമായി കശ്മീർ വിഷയത്തിൽ പാകിസ്ഥാനൊപ്പം നിന്ന മലേഷ്യ , തുർക്കി എന്നീ രാജ്യങ്ങളോട് ഇന്ത്യ കാട്ടിയ സമീപത്തെയും വ്യക്തമാക്കുന്നു .

മലേഷ്യയില്‍ നിന്ന് പാമോയില്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളുടെ ഇറക്കുമതി കുറയ്ക്കാനുള്ള തീരുമാനം ഇന്ത്യ എടുത്തിരുന്നു . ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ എണ്ണയുടെ വിപണികളിലൊന്ന് ഇന്ത്യയാണ്. പ്രതിവര്‍ഷം 90 ലക്ഷത്തിലധികം ടണ്‍ പാമോയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്.ഇന്ത്യ നിലപാട് ശക്തമാക്കിയതിനു പിന്നാലെ നരേന്ദ്രമോദിയുമായി ചർച്ചയാകാം എന്ന നിലപാട് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ ബിന്‍ മുഹമ്മദ് സ്വീകരിച്ചിരുന്നു . തുർക്കിയ്ക്ക് നൽകിയ 200 കോടി ഡോളറിന്റെ കപ്പൽ നിർമ്മാണ കരാറും ഇന്ത്യ പിൻവലിച്ചിരുന്നു .

ഇതൊന്നും പഴയ രീതിയില്ലല്ല ഇന്ത്യയിലെ കാര്യങ്ങൾ എന്ന് വ്യക്തമാക്കുന്നു .മുൻഗാമികളിൽ നിന്നും വ്യത്യസ്തമായി നിമിഷങ്ങൾക്കുള്ളിൽ ഏതു തരത്തിലുള്ള ആക്രമണവും ആസൂത്രണം ചെയ്യാനും , അവ നടപ്പാക്കാനും കഴിവുള്ള ഭരണാധികാരിയാണ് ഇന്ത്യയിലുള്ള നരേന്ദ്രമോദിയെന്നും , ബാലാക്കോട്ട് അതിനുദാഹരണമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു . അതുകൊണ്ട് തന്നെ സൗഹൃദപരമായ സമീപനമാകണം ഇന്ത്യയുമായുള്ള നയതന്ത്രത്തിലെ ഘടകമെന്നും മാദ്ധ്യമങ്ങൾ സൂചിപ്പിക്കുന്നു .

നിലവിലെ കണക്കുകളനുസരിച്ച് ശ്രീലങ്കയിലെ വിനോദ സഞ്ചാര വരുമാനത്തിന്റെ സിംഹഭാഗവും ഇന്ത്യയിൽ നിന്നാണ് ലഭിക്കുന്നത് . കഴിഞ്ഞ വർഷം നാലു ലക്ഷം ഇന്ത്യക്കാരാണ് ലങ്ക സന്ദർശിച്ചത് . അതുകൊണ്ട് തന്നെ ഇന്ത്യയെ പിണക്കുന്നത് ദോഷകരമാകും.ഇക്കാര്യങ്ങൾ ഓർമ്മിപ്പിക്കുന്നതിനൊപ്പം മഹിന്ദ രജപക്സെയുടെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണം മനസ്സിലുണ്ടാകണമെന്നും സൂചിപ്പിക്കുന്നു . ചൈനയുമായി ഏറെ അടുത്ത ബന്ധമാണ് ഗോതാബയയുടെ സഹോദരൻ മഹിന്ദ രജപക്സെ പുലർത്തിയിരുന്നത് .

ചേട്ടൻ പ്രധാനമന്ത്രി, അനിയൻ പ്രസിഡന്റ്; ശ്രീലങ്കയിൽ ഇനി വരുന്ന മാറ്റം നിർണ്ണായകം

നയതന്ത്രപരമായി ഗോതാബയയുടെ വിജയത്തിനെ തങ്ങളുടെ വിജയമായി ചൈന കാണുമ്പോഴാണ് ഇത്തരത്തിലുള്ള മുന്നറിയിപ്പ് . തങ്ങളുടെ ഉറ്റസുഹൃത്ത് മഹിന്ദ രജപക്സെയുടെ സഹോദരൻ അധികാരത്തിലേയ്ക്ക് എന്ന രീതിയിലാണ് ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ടുകൾ നൽകുന്നത് .മഹിന്ദ ചുമതലയേറ്റ ശേഷം ലങ്കയില്‍ ചൈനീസ് സ്വാധീനം വര്‍ധിച്ചിരുന്നു . മാത്രമല്ല പക്സെയുടെ തുടര്‍ച്ചയായി ചൈന സന്ദർശിക്കുകയും ചെയ്തു . രണ്ടു ചൈനീസ് അന്തര്‍വാഹിനികള്‍ക്ക് ലങ്കന്‍ തീരത്ത് നങ്കൂരമിടാന്‍ അനുമതി നൽകിയതും മഹീന്ദ രജപക്സെയാണ് .

ഇതിന്റെയൊക്കെ പേരിൽ ഇന്ത്യ നടത്തിയ ശ്രമങ്ങളാണ് മഹീന്ദ രജപക്സെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പരാജയപ്പെടാൻ കാരണമെന്ന് വാർത്തകളുണ്ടായിരുന്നു .ജനവികാരം മഹീന്ദയ്ക്കെതിരാക്കിയത് ഇന്ത്യയാണെന്ന സൂചനകളായിരുന്നു അന്ന് ലങ്കയിൽ ഉണ്ടായിരുന്നത് . ഇതൊക്കെ മനസ്സിലുണ്ടാവണമെന്നും മാദ്ധ്യമങ്ങൾ ഓർമ്മിപ്പിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button