Latest NewsNewsIndia

ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ: നടപടികൾ വൈകുന്നതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ സമരത്തിലേക്ക്

ചെന്നൈ: ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയിൽ നടപടികൾ വൈകുന്നതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ സമരത്തിലേക്ക്. ഐഐടിയിലെ ഒരു വിഭാഗം വിദ്യാർഥികളുടെ സാംസ്കാരിക കൂട്ടായ്മയായ ചിന്താബാറാണ് നിരാഹാര സമരത്തിലേക്ക് ഒരുങ്ങുന്നത്. ഇനിയും നടപടി വൈകിയാൽ റിലേ നിരാഹാരം അടക്കമുള്ള സമരപരിപാടിയിലേക്ക് നീങ്ങാനാണ് നീക്കം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചിന്താബാർ ഈ വിവരം അറിയിച്ചിരിക്കുന്നത്. അതേസമയം ഫാത്തിമയുടെ മാതാപിതാക്കൾ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് സൂചന. മരണത്തിന് ഉത്തരവാദികൾ ആയവരുടെ നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടാണ് സമര പ്രഖ്യാപനം. സംഭവത്തിൽ നീതിയുക്തമായ അന്വേഷണം ആവശ്യപ്പെട്ട് ഇവർ നേരത്തെ ഐഐടി ഡയറക്ടർക്ക് കത്തു നൽകിയിരുന്നു.

ALSO READ: ചെന്നൈ ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണം : രണ്ട് അധ്യാപകര്‍ക്കുള്ള കുരുക്ക് മുറുകുന്നു

ഫാത്തിമയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ചെന്നൈ ഐഐടിയിലെ ഒന്നാം വർഷ എംഎ ഹ്യുമാനിറ്റീസ് വിദ്യാർഥിനിയായിരുന്ന ഫാത്തിമയെ ഒരാഴ്ച മുൻപാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് ഉത്തരവാദി ഐഐടി അധ്യാപകനായ സുദർശൻ പത്മനാഭനാണ്’ എന്ന മൊബൈൽ സന്ദേശം ഫാത്തിമയുടെ ഫോണിൽനിന്ന് ലഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button