NattuvarthaLatest NewsNews

കാര്‍ട്ടൂണിസ്റ്റ് ബഷീര്‍ കിഴിശ്ശേരിയെ ആദരിച്ച് വിദ്യാര്‍ത്ഥികള്‍

കിഴിശ്ശേരി: വിദ്യാലയം പ്രതിഭകളോടൊപ്പം പദ്ധതിയുടെ ഭാഗമായി കിഴിശ്ശേരി ജി എല്‍ പി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പിടിഎ പ്രതിനിധികളും പ്രമുഖ കാര്‍ട്ടൂണിസ്റ്റ് ബഷീര്‍ കിഴിശ്ശേരിയെ ആദരിച്ചു. അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് 15 വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പിടിഎ പ്രതിനിധികളും ഉള്‍പ്പെടുന്ന സംഘം ആദരിച്ചത്.

കുട്ടികള്‍ ഉപഹാരം നല്‍കി അദ്ദേഹത്തെ ആദരിക്കുകയും കുട്ടികളുമായി അദ്ദേഹം ആശയ വിനിമയം നടത്തുകയും ചെയ്തു. കാര്‍ട്ടൂണിന്റെ വിവിധ മേഖലകള്‍ കുട്ടികളുമായി സംവദിക്കുകയും കുട്ടികളുടെ ചിത്രങ്ങള്‍ വരച്ച് കുട്ടികള്‍ക്ക് സമ്മാനിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റര്‍ ശ്രീ ജോണി തോമസ്, സ്റ്റാഫ് സെക്രട്ടറി ശ്രീ സമദ് മാസ്റ്റര്‍, ബിജി ടീച്ചര്‍ പിടിഎ പ്രതിനിധി ശ്രീ പുളിക്കല്‍ സെയ്ത് എന്നിവര്‍ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button