KeralaMollywoodLatest NewsNews

ട്രാൻസ് ജെൻഡർ അഞ്ജലി അമീറിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്

കൊച്ചി: ട്രാൻസ് ജെൻഡർ അഞ്ജലി അമീറിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. ഗോൾഡൻ ട്രബറ്റ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അനിൽ നമ്പ്യാരാണ് സിനിമ നിർമിക്കുന്നത്. അഞ്ജലി തന്നെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരേ സമയം മലയാളത്തിലും തമിഴിലുമായിറങ്ങുന്ന ചിത്രം ചിത്രം സംവിധാനം ചെയ്യുന്നത് ഡൈനി ജോർജ് ആണ്. മാധ്യമപ്രവർത്തകനായ വികെ അജിത് കുമാറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ പേരമ്പിലൂടെ ശ്രദ്ധേയയായ അഞ്ജലി അമീറിന്റെ ജീവിതാനുഭവങ്ങളാണ് സിനിമ പറയുന്നത്. ‘യഥാർത്ഥ ജീവിതത്തിലെ നായിക തന്നെയാണ് സിനിമയിലെയും നായിക.

ALSO READ: സിനിമാ ടിക്കറ്റ് നിരക്കിൽ വർധനവ്

ഒരു ട്രാൻസ് ജെൻഡറിന്റെ ജീവിതം ആഴത്തിൽ ചർച്ച ചെയുന്നതായിരിക്കും സിനിമ’ എന്ന് അഞ്ജലി അമീർ പറഞ്ഞു. മേയ് പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button