Latest NewsKeralaNews

വിഐപി ക്യാബിനിലിരുന്ന് ഭക്ഷണം കഴിച്ചതിന് മേലുദ്യോഗസ്ഥന്റ ശാസന, വേറിട്ട പ്രതിഷേധവുമായി ജീവനക്കാരൻ : വീഡിയോ

വിഐപി ക്യാബിനിലിരുന്ന് ഭക്ഷണം കഴിച്ചതിന് മേലുദ്യോഗസ്ഥന്റ ശാസനയിൽ വേറിട്ട ഒറ്റയാൾ പ്രതിഷേധവുമായി ജീവനക്കാരൻ. ജഗദീഷെന്ന യുവാവാണ് ഓഫീസ് മുറ്റത്തിരുന്നു ഒറ്റയ്ക്ക് ഭക്ഷണം കഴിച്ചു പ്രതിഷേധിച്ചത്. ഇതിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരുക്കുന്നത്. സ്ഥാപനത്തിലെ മേലുദ്യോഗസ്ഥരെ കൊണ്ടുപോകാനുള്ള വാഹനത്തിന്റെ ഡ്രൈവറാണ് ഇദ്ദേഹമെന്നാണ് വീഡിയോയിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്.

https://www.facebook.com/108098130592229/videos/421706068490243/?__xts__[0]=68.ARA9tvWiAILA7sk2bpqUniTsBjVYOjDRSPiRBNYqJsgubzcdGRlN7pU2oBMfsDydoB-0yYNx2_sTu9-KqgsjkBU-YDa9rSp0l3EPl2Bn9dwYCopxVht3KmDgZsIfi4WzOMAzJ0SAuyBGxFONyfzbqV67F7o17YdJ6mAO8aTbTGd_Fou2-1xujmcSq0ovWcCORaJwIkiQ1K2h2da-saPe99E4n7vh61ACqEVfHNd1bzkq4eLwWUwqOwrqRC0tVDQ3Y9WQq60c8GRfEuqdEdaPvv08mGNjOacpPTRShLCQx4tjqM6cye0wkuA6jk_9qQCsKX8P8jphCPtqjMQOCtVeCQFok8hRfSnI&__tn__=-R

ഔദ്യോഗിക ആവശ്യത്തിന് വേണ്ടി കഴിഞ്ഞ ദിവസം വാഹനം എടുക്കവേ ഒപ്പമുണ്ടായിരുന്ന മുതിർന്ന ഉദ്യോഗസ്ഥൻ വിഐപി ക്യാബിനിലിരുന്ന് ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് ഭക്ഷണം കഴിച്ചതിനെതിരെ ജനറൽ മാനേജർ ക്യാബിനിൽ വിളിച്ച് ശാസിക്കുകയായിരുന്നു. ഇത് തന്നെ അപമാനിച്ചു. മാനസികമായി പ്രയാസപ്പെടുത്തി. ഇതിനെതിരെയായിരുന്നു തന്റെ പ്രതിഷേധമെന്നും ജീവനക്കാരൻ വീഡിയോയിൽ പറയുന്നു. അതേസമയം സ്ഥാപനം ഏതാണെന്ന് വ്യക്തമല്ല.

Also read : പൂച്ചയെ ആരാധിക്കുന്ന ജപ്പാനിലെ പ്രശസ്ത തീർത്ഥാടന ക്ഷേത്രം; പൂജാരിയും സഹായികളും പൂച്ചകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button