KeralaLatest NewsIndia

ബിജെപി വൈസ് പ്രസിഡന്റ എ.പി.അബ്ദുള്ളക്കുട്ടിയുടെ ഐ ഫോണ്‍ മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

മംഗളൂരു: ബി.ജെ.പി. കേരള സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എം.പി.യുമായ എ.പി.അബ്ദുള്ളക്കുട്ടിയുടെ ഐ ഫോണ്‍ മോഷ്ടിച്ചയാൾ പോലീസ് പിടിയിൽ. ഉള്ളാള്‍ കോട്ടപ്പുറത്തെ ആസിഫ് ഹുസൈനെ(45)യാണ് മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് റെയില്‍വേ സുരക്ഷാസേന അറസ്റ്റ് ചെയ്തത്.വെള്ളിയാഴ്ചയാണ് 45,000 രൂപ വിലയുള്ള ഐ ഫോണ്‍ മോഷ്ടിച്ചത്. വൈകുന്നേരം 4.15-നുള്ള ചെന്നൈ സൂപ്പര്‍ഫാസ്റ്റ് തീവണ്ടിയില്‍ കണ്ണൂരിലേക്കു പോകാന്‍ റെയില്‍വേ സ്റ്റേഷനിലെത്തിയതാണ് അബ്ദുള്ളക്കുട്ടി.

മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ തീവണ്ടി കാത്തിരിക്കവേ ഫോണ്‍ ഇരിപ്പിടത്തില്‍ വെച്ചു. തീവണ്ടിയെത്തിയപ്പോള്‍ ഫോണ്‍ എടുക്കാതെ അതില്‍ കയറി. കയറിയ ഉടനെയാണ് ഫോണെടുക്കാതിരുന്നത് ഓര്‍ത്തത്. ഉടനെ തിരിച്ചിറങ്ങി അന്വേഷിച്ചെങ്കിലും ഫോണ്‍ നഷ്ടപ്പെട്ടിരുന്നു.തുടര്‍ന്ന് റെയില്‍വേ പോലീസില്‍ പരാതി നല്‍കി. ആര്‍.പി.എഫ്. ഉദ്യോഗസ്ഥര്‍ സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ആസിഫ് ഫോണെടുത്ത് പോകുന്നത് കണ്ടു. തുടര്‍ന്ന് ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പോലീസ്.

മാര്‍ക്ക്‌ തട്ടിപ്പു നടന്ന കേരള സര്‍വകലാശാലയില്‍ കമ്പ്യൂട്ടർ റൂമില്‍ കയറി തെളിവുകള്‍ നശിപ്പിച്ചു, വിദ്യാര്‍ഥികളുടെ മാര്‍ക്കും രജിസ്ട്രേഷനും ഡിലീറ്റ്‌ ചെയ്തു

ഞായറാഴ്ച ആസിഫ് പിറകിലെ വഴിയിലൂടെ രണ്ടാം പ്ലാറ്റ്‌ഫോമില്‍ പ്രവേശിക്കുന്നത് സി.സി.ടി.വി. മുറിയില്‍ ജോലിയിലുണ്ടായിരുന്ന ആര്‍.പി.എഫ്. കോണ്‍സ്റ്റബിള്‍ എം.രാജീവന്റെ ശ്രദ്ധയില്‍പ്പെട്ടു.ആസിഫ് ഹുസൈനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് ഫോണ്‍ മോഷ്ടിച്ചതായി സമ്മതിച്ചത്. മംഗളൂരു തര്‍ക്കാരി മാര്‍ക്കറ്റില്‍ ഉപേക്ഷിച്ച ഓട്ടോയ്ക്കുള്ളില്‍ ഒളിപ്പിച്ച ഫോണും കണ്ടെടുത്തു. കടപ്പാട് :മംഗളം

shortlink

Related Articles

Post Your Comments

Related Articles


Back to top button