KeralaLatest NewsNews

ശിവന്‍കുട്ടി നിയമസഭയിലെ ഒരു തീവ്രവാദി: മന്ത്രി സ്ഥാനത്ത് തുടരാന്‍ ഇനി അര്‍ഹതയില്ലെന്ന് അബ്ദുള്ളക്കുട്ടി

നിയമസഭ കൈയ്യാങ്കളിക്കേസില്‍ വി ശിവന്‍കുട്ടി ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും വിചാരണ നേരിടണമെന്ന് നിര്‍ദേശിച്ചുകൊണ്ടാണ് സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളിയത്

തിരുവനന്തപുരം : നിയമസഭയിലെ തീവ്രവാദിയാണ് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയെന്ന് ബിജെപി ദേശീയ നേതാവ് എപി അബ്ദുള്ളക്കുട്ടി. തിരുവനന്തപുരത്ത് ന്യൂനപക്ഷ മോര്‍ച്ചയുടെ തീവ്രവാദ വിരുദ്ധ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അബ്ദുള്ളക്കുട്ടി.

‘നമ്മുടെ നിയമസഭയിലെ ഒരു തീവ്രവാദി പിടിക്കപ്പെട്ടിരിക്കുകയാണ്. അദ്ദേഹം ഉള്‍പ്പെടെയുള്ളവരെ നിയമ നടപടിക്ക് വിധേയരാക്കണമെന്ന് സുപ്രീം കോടതി വിധിച്ചിരിക്കുകയാണ്. ധാര്‍മ്മികമായി മാത്രമല്ല നിയമപരമായി തന്നെ മന്ത്രി സ്ഥാനത്ത് തുടരാന്‍ ശിവന്‍കുട്ടിക്ക് അര്‍ഹതയില്ല. പക്ഷെ പിണറായി വിജയന്റെ ഭരണത്തില്‍ അത്തരമൊരു പ്രതീക്ഷ വെച്ചു പുലര്‍ത്താന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് കേരളത്തിലെ ബഹുജനങ്ങളുടെ വലിയ കൂട്ടായ്മ ഉയര്‍ത്തിക്കൊണ്ടു വന്ന് ജനാധിപത്യത്തിന്റെ ശ്രീ കോവിലിനെ അപമാനിച്ചവര്‍ക്കെതിരെ ശക്തമായ പ്രതികരണം വരണം’- അബ്ദുള്ളക്കുട്ടി പറഞ്ഞു.

Read Also  :  ആരോഗ്യത്തിന് അല്‍പ്പം നെയ്യ് കഴിക്കാം

നിയമസഭ കൈയ്യാങ്കളിക്കേസില്‍ വി ശിവന്‍കുട്ടി ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും വിചാരണ നേരിടണമെന്ന് നിര്‍ദേശിച്ചുകൊണ്ടാണ് സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളിയത്. സര്‍ക്കാര്‍ ഹര്‍ജിയില്‍ ഉന്നയിച്ച വാദങ്ങളൊന്നും സൂപ്രീം കോടതി അംഗീകരിച്ചില്ല. ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക അവകാശം ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനാണ്. നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ സ്ഥാനം കൊണ്ട് കഴിയില്ലെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button