KeralaLatest NewsNews

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട 4 വാഹനങ്ങള്‍ക്ക് തീവെച്ചു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

നാദാപുരം: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട നാല് ഇരുചക്ര വാഹനങ്ങള്‍ അജ്ഞാതര്‍ തീവെച്ച് നശിപ്പിച്ചു. നാദാപുരം വാണിമേല്‍ പരപ്പുപാറയില്‍ ആണ് സംഭവം. കോടിയൂറയിലെ കോരമ്മന്‍ പുനത്തില്‍ കുഞ്ഞാലിയുടെ വീട്ടുറ്റത്താണ് നിര്‍ത്തിയിട്ടിരുന്ന ബുള്ളറ്റ്, രണ്ട് ബൈക്ക്, ഒരു സ്‌കൂട്ടര്‍ എന്നിവയാണ് അജ്ഞാതര്‍ കത്തിച്ചത്. അക്രമികള്‍ ബൈക്കുകള്‍ കത്തിക്കാനെത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മുഖം മറച്ച് രണ്ട് പേര്‍ പുലര്‍ച്ചെ എത്തിയാണ് ബൈക്കിന് തീയിട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. വീട്ടുകാരുടെ പരാതിയില്‍ വളയം സിഐ എ.വി ജോണ്‍, എസ്ഐ ആര്‍.സി ബിജു എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. അക്രമത്തിന്റെ കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button