Latest NewsNewsIndia

മമതയുടെ ധാർഷ്ട്യം തുടരുന്നു; ഗവർണർക്ക് വീണ്ടും അവഹേളനം

സിലിഗുരി: പശ്ചിമ ബംഗാളിൽ മമതയുടെ ധാർഷ്ട്യം തുടരുന്നു. പശ്ചിമബംഗാളിലെ പുതിയ ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ താന്‍ ചുമതല ഏറ്റ് 50 ദിവസമായിട്ടും ഇതുവരെ സംസ്ഥാന ചീഫ് സെക്രട്ടറിയുമായി ഒരു കൂടിക്കാഴച പോലും നടന്നിട്ടില്ലെന്ന പരാതിയുമായി രംഗത്തെത്തി. പശ്ചിമ ബംഗാളില്‍ സമാന്തരസര്‍ക്കാരുണ്ടാക്കാനാണ് താന്‍ വന്നിരിക്കുന്നതെന്ന മമതാ ബാനര്‍ജിയുടെ നിഷേധാത്മക നിലപാടിന് മറുപടി പറയുകയായിരുന്നു ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍.

ഭരണഘടനയനുസരിച്ച് സംസ്ഥാനത്തെ എല്ലാ സുപ്രധാന തീരുമാനങ്ങളും ഗവര്‍ണറെ ധരിപ്പിക്കാനുള്ള ചുമതല ചീഫ് സെക്രട്ടറിക്കാണ്. സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ഗവര്‍ണറെ കാണാന്‍ ഇതുവരെ സമയം കിട്ടിയിട്ടില്ല. സംസ്ഥാനത്ത് നാശം വിതച്ച ബുള്‍ബുള്‍ ചുഴലിക്കാറ്റ് സംബന്ധിച്ച ചെയ്ത പ്രവര്‍ത്തനം പോലും എന്താണെന്ന് അറിയിച്ചിട്ടില്ല. ഗവര്‍ണര്‍ കുറ്റപ്പെടുത്തി. ‘ഞാന്‍ ഇവിടെ സമാന്തര സര്‍ക്കാരുണ്ടാക്കാനാണ് വന്നിരിക്കുന്നതെന്നാണ് വ്യാപകമായി പറഞ്ഞുകൊണ്ടിരിക്കുന്ന ആക്ഷേപം.

ALSO READ: സ്റ്റൈൽ മന്നൻ രജനികാന്തിന്റെ രാഷ്ട്രീയ പാർട്ടി അടുത്തവർഷം

അങ്ങിനെയെങ്കില്‍ വിമാനത്താവളം മുതല്‍ രാജ്ഭവനായ സര്‍ക്യൂട്ട് ഹൗസ് വരെ വഴി നീളെ മമതയുടെ കട്ടൗട്ടുകള്‍ക്ക് പകരം എന്റേത് വരണമായിരുന്നു’ ധന്‍കര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button