Latest NewsNews

നിയമോപദേശത്തില്‍ വ്യക്തതയില്ല : യുവതിപ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ്

സന്നിധാനം: യുവതിപ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ്് എന്‍.വാസു. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡിനു ലഭിച്ച നിയമോപദേശത്തില്‍ വ്യക്തതയില്ല. ഇക്കാര്യത്തില്‍ ബോര്‍ഡിനു തിടുക്കമില്ലെന്നും വാസു മാധ്യമങ്ങളോടു പറഞ്ഞു.

സുപ്രീം കോടതി വിധിയില്‍ ആര്‍ക്കെങ്കിലുമുള്ള നിര്‍ദേശമില്ല. ഇന്നയാള്‍ ഇന്നതു ചെയ്യണം എന്നു വിധിയില്‍ പറയുന്നില്ല. ഇക്കാര്യത്തില്‍ ബോര്‍ഡ് നിയമോപദേശം തേടിയെങ്കിലും അതിലും വ്യക്തത ലഭിച്ചിട്ടില്ല. നിയമോപദേശത്തിന്റെ കാര്യത്തില്‍ ബോര്‍ഡിനു തിടുക്കമില്ല. ഇപ്പോള്‍ കാര്യങ്ങള്‍ സുഗമമായാണ് മുന്നോട്ടുപോവുന്നത്. അതങ്ങനെ തന്നെ പോവട്ടെയെന്ന് വാസു പറഞ്ഞു.

യുവതികള്‍ ദര്‍ശനത്തിന് എത്തുന്നെന്നോ പൊലീസ് അവരെ തടയുന്നെന്നോ ഉള്ള കാര്യങ്ങളൊന്നും ബോര്‍ഡിനു മുന്നില്‍ ഇല്ല. ബോര്‍ഡിന് അത്തരം കാര്യങ്ങളിലൊന്നും അറിവില്ല. കാലിക പ്രസക്തമായ വിഷയമായി അതിനെ ഉയര്‍ത്തിക്കാണിക്കാതിരിക്കുകയാണ് വേണ്ടതെന്ന് എന്‍ വാസു പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button