Latest NewsUAENewsGulf

ദുബായ് ഡ്യൂട്ടി ഫ്രീ റാഫിളില്‍ വീണ്ടും ഇന്ത്യന്‍ പ്രവാസിക്ക് വിജയം

ദുബായ്•ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിലെ ഏറ്റവും പുതിയ വിജയികളെ പ്രഖ്യാപിച്ചു. ദുബായ് വേൾഡ് സെൻട്രലിലെ ദുബായ് എയർഷോ വേദിയില്‍ വച്ചായിരുന്നു നറുക്കെടുപ്പ്.

അബുദാബിയില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന 48 കാരനായ ഇന്ത്യന്‍ പ്രവാസിയായ 48 കാരനായ ലൂയിസ് സ്റ്റീഫൻ മാർട്ടിസ് സീരീസ് 316 ലെ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയറിൽ 1 മില്യണ്‍ യു.എസ് ഡോളര്‍ (ഏകദേശം 7 കോടി ഇന്ത്യന്‍ രൂപ) നേടുന്ന ഏറ്റവും പുതിയ വിജയിയായി. സമ്മാനാര്‍ഹമായ ടിക്കറ്റ് നമ്പർ 0666 ഓൺലൈനിലാണ് ഇദ്ദേഹം വാങ്ങിയത്.. 25 വർഷമായി അബുദാബിയില്‍ താമസിക്കുന്ന മാർട്ടിസ് അബുദാബിയിൽ സ്വന്തമായി ഒരു സോഫ്റ്റ്‌വെയര്‍ കമ്പനി നടത്തുകയാണ്. പതിവായി ഓണ്‍ലൈന്‍ വഴി ഡ്യൂട്ടി ഫ്രീ ടിക്കറ്റ് വാങ്ങുന്ന ഇദ്ദേഹം തന്റെ ഭാഗ്യ നമ്പർ 666 ആണ് എല്ലായിപ്പോഴും തിരഞ്ഞെടുക്കുന്നത്.

സമ്മാനത്തുകയില്‍ 10 ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ബാക്കി തന്റെ കുട്ടികളുടെ വിദ്യാഭാസത്തിനും ചില നിക്ഷേപങ്ങൾക്കും വേണ്ടി മാറ്റിവയ്ക്കുമെന്നും മാർട്ടിസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button