Latest NewsNewsIndia

പ്രത്യേക ആരോഗ്യ പരിരക്ഷാ പദ്ധതി പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂ ഡൽഹി : മധ്യവര്‍ഗത്തിനായി പ്രത്യേക ആരോഗ്യ പരിരക്ഷാ പദ്ധതി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചേക്കും. ഇതുമായി ബന്ധപ്പെട്ടു ഹെല്‍ത്ത് സിസ്റ്റം ഫോര്‍ ന്യൂ ഇന്ത്യാ” എന്ന പേരിൽ നിതി ആയോഗ് റിപ്പോർട്ട് സമർപ്പിച്ചുവെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇപ്പോൾ രാജ്യത്തെ അമ്പതുശതമാനത്തോളം വരുന്ന ഇടത്തരം വരുമാനക്കാരെ ലക്ഷ്യമാക്കിയുള്ള ആരോഗ്യ പരിരക്ഷാ പദ്ധതികളൊന്നും നിലവിലില്ലാത്തതിനാലാണ് പുതിയ പദ്ധതി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

പ്രതിവര്‍ഷം 200-300 രൂപവരെയാണ് പുതിയ ആരോഗ്യ പരിരക്ഷാ പദ്ധതിയില്‍ അംഗമാകുവാൻ പ്രീമിയമായി അടയ്‌ക്കേണ്ടി വരിക. നേരത്തെ സമൂഹത്തിലെ താഴ്ന്ന വരുമാനക്കാരെ ലക്ഷ്യമാക്കി 2018ല്‍ കേന്ദ്രസര്‍ക്കാര്‍ ആയുഷ്മാന്‍ ഭാരത് എന്ന പേരില്‍ ആരോഗ്യ പരിരക്ഷാ പദ്ധതി പ്രഖ്യാപിച്ചിരുന്നു. നാല്പ്പത് ശതമാനത്തോളം വരുന്ന താഴ്ന്ന വരുമാനക്കാരാണ് ആയുഷ്മാന്‍ ഭാരതിന് കീഴില്‍ വരിക.

Also read : ശത്രുവിന്റെ ഒളിത്താവളത്തിലെ സൂക്ഷ്മദൃശ്യങ്ങള്‍ വരെ പകര്‍ത്താന്‍ കഴിയുന്ന മൂന്ന് ഉപഗ്രഹങ്ങള്‍ ഉടന്‍ വിക്ഷേപിയ്ക്കാന്‍ ഐഎസ്ആര്‍ഒ

shortlink

Related Articles

Post Your Comments

Related Articles


Back to top button