Latest NewsNewsIndia

ശത്രുവിന്റെ ഒളിത്താവളത്തിലെ സൂക്ഷ്മദൃശ്യങ്ങള്‍ വരെ പകര്‍ത്താന്‍ കഴിയുന്ന മൂന്ന് ഉപഗ്രഹങ്ങള്‍ ഉടന്‍ വിക്ഷേപിയ്ക്കാന്‍ ഐഎസ്ആര്‍ഒ

തിരുവനന്തപുരം : ശത്രുവിന്റെ ഒളിത്താവളത്തിലെ സൂക്ഷ്മദൃശ്യങ്ങള്‍ വരെ പകര്‍ത്താന്‍ കഴിയുന്ന മൂന്ന് ഉപഗ്രഹങ്ങള്‍ ഉടന്‍ വിക്ഷേപിയ്ക്കാന്‍ ഇന്ത്യ. കാര്‍ട്ടോസാറ്റ് 3 അടുത്ത 25 നും അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താന്‍ കഴിയുന്ന റിസാറ്റ്-2 ബിആര്‍ 1, ബിആര്‍ 2 ഉപഗ്രഹങ്ങള്‍ ഡിസംബറിലും ഐഎസ്ആര്‍ഒ വിക്ഷേപിക്കും.

സൈനികാവശ്യങ്ങള്‍ക്കു മാത്രമായി കഴിഞ്ഞ ഏപ്രിലില്‍ എമിസാറ്റ്, മേയില്‍ റിസാറ്റ് 2 ബി ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചതിനു പിന്നാലെയാണ് ഇന്ത്യ ആകാശത്ത് വീണ്ടും ചാരക്കണ്ണുകള്‍ വിന്യസിക്കുന്നത്. പിഎസ്എല്‍വി സി-47, 48, 49 റോക്കറ്റുകള്‍ ഉപയോഗിച്ചായിരിക്കും വിക്ഷേപണം. കാര്‍ട്ടോസാറ്റിനൊപ്പം യുഎസിന്റെ 13 ചെറിയ ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിക്കുന്നുണ്ട്.

കാര്‍ട്ടോസാറ്റ് 3

25 സെന്റിമീറ്ററിന്റെ ദൂരവ്യത്യാസത്തിലിരിക്കുന്ന വസ്തുക്കളെപ്പോലും 509 കിലോമീറ്റര്‍ ഉയരെയുള്ള ഭ്രമണപഥത്തില്‍ നിന്നു വേര്‍തിരിച്ചറിയാനും ദൃശ്യം പകര്‍ത്താനും ശേഷിയുള്ള ക്യാമറയാണു കാര്‍ട്ടോസാറ്റ് 3 ല്‍ ഉള്ളത്. ശത്രുപാളയത്തിലെ മനുഷ്യര്‍ക്കൊപ്പം തോക്കുകളുടെയും ബോംബുകളുടെയും വരെ വിവരങ്ങള്‍ സേനയ്ക്കു ലഭിക്കും.

റിസാറ്റ്

കടുകട്ടി മേഘങ്ങളെയും ഇരുട്ടിനെയും മറികടന്നു ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ഉപഗ്രഹങ്ങളാണു റിസാറ്റ് ബിആര്‍1, 2 എന്നിവ. അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം നിരീക്ഷിക്കാനാണ് ഇവ ഉപയോഗിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button