Latest NewsNewsIndia

നിയമസഭയില്‍ സ്പീക്കര്‍ക്ക് ഫ്ലയിംഗ് കിസ് നല്‍കി കോണ്‍ഗ്രസ് എം.എല്‍.എ

ഭുവനേശ്വര്‍•തന്റെ നിയോജകമണ്ഡലം നേരിടുന്ന പ്രശ്‌നങ്ങൾ ഉന്നയിക്കാൻ അദ്ദേഹത്തെ അനുവദിച്ചതിന് ഒഡീഷ നിയമസഭയിൽ സ്പീക്കർ എസ്എൻ പാട്രോയ്ക്ക് ഫ്ലയിംഗ് കിസ് നല്‍കി കോൺഗ്രസ് എം‌എൽ‌എ താരപ്രസാദ്. സഭയിൽ ആദ്യമായി ചോദ്യങ്ങൾ ചോദിച്ച വ്യക്തിയായതിനാൽ എം.എല്‍.എയുടെ നടപടി സഭയില്‍ ചിരി പടര്‍ത്തി. എന്നാല്‍, താൻ പാട്രോയെ അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും തന്റെ നടപടി സ്പീക്കറിനോടുള്ള നന്ദിയുടെ അടയാളമാണെന്നും താരപ്രസാദ് പിന്നീട് വ്യക്തമാക്കി.

സ്പീക്കറോട് നന്ദി പറയാൻ താന്‍ ആഗ്രഹിച്ചു. തന്റെ നിയോജകമണ്ഡലങ്ങളിലെ പിന്നോക്ക മേഖലകളോട് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചതിനാൽ ചുംബനം അദ്ദേഹത്തോടുള്ള മതിപ്പിന്റെ അടയാളമായിരുന്നുവെന്നും താരാ പ്രസാദ് പറഞ്ഞു.

‘ആദ്യത്തെ ചോദ്യം ഉന്നയിക്കാൻ സഭയിലെ 147 അംഗങ്ങളിൽ എനിക്ക് അവസരം നൽകിയതിന് ഞാൻ സ്പീക്കറോട് കടപ്പെട്ടിരിക്കുന്നു’- എം.എല്‍.എ പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button