Latest NewsNewsInternational

കാറിന്റെ ഡോര്‍ തുറന്ന് കരടി ഉള്ളില്‍ കയറി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കാലിഫോര്‍ണിയ: വീടിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡോര്‍ തുറന്ന് കരടി ഉള്ളില്‍ കയറി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കാലിഫോര്‍ണിയയിലെ സൗത്ത് ലേക്ക് താഹോയിലുള്ള ഒരു വീട്ടില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം. നവംബംര്‍ 16ന് പുലര്‍ച്ചെ 1.14നാണ് പുറത്തിട്ടിരിക്കുന്ന കാറിനു സമീപം കൂറ്റന്‍ കരടിയെത്തിയത്. കാറിന്റെ വാതില്‍ തുറന്ന് അകത്തു കടക്കുന്ന കരടിയെ ദൃശ്യങ്ങളില്‍ വ്യക്തമായി കാണാന്‍ സാധിക്കും.

ഏറെനേരം കാറിനുള്ളില്‍ ചെലവഴിച്ച ശേഷമാണ് കരടി പുറത്തിറങ്ങിയത്. കാറിന്റെ ഡോര്‍ തുറന്നു കിടക്കുന്നതു കണ്ട ഉടമ ആദം, ഇതെങ്ങനെ സംഭവിച്ചുവെന്നറിയാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കാറിനുള്ളില്‍ കയറുന്ന കരടിയുടെ ദൃശ്യങ്ങള്‍ കണ്ടത്. കാറിനുള്ളില്‍ ഭക്ഷണമുണ്ടോയെന്ന് പരിശോധിക്കാനാകും കരടിയെത്തിയതെന്നാണ് നിഗമനം. കാറിനുള്ളില്‍ കയറി പരിശോധിച്ചെങ്കിലും കരടി കാറിന് നാശനഷ്ടങ്ങളൊന്നും വരുത്തിയിട്ടില്ല. മുന്‍പും വീടിന് സമീപത്ത് കരടികളെ കണ്ടിട്ടുണ്ട്. എന്നാല്‍ ഇതാദ്യമായാണ് ഒരു കരടി കാറിനുള്ളില്‍ കയറുന്നതെന്നും ആദം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button