Latest NewsIndia

ദേശീയ പൗരത്വ ബിൽ ബംഗ്ലാദേശി നുഴഞ്ഞു കയറ്റം ഏറ്റവും കൂടുതലുള്ള ബംഗാളിൽ നടപ്പാക്കാൻ സമ്മതിക്കില്ലെന്ന് മമത

എല്ലാവരും പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടുന്നതിനുള്ള ഒരു നടപടിക്രമം മാത്രമാണിതെന്നും അമിത് ഷാ അറിയിച്ചു.

ന്യൂഡൽഹി: ദേശീയ പൗരത്വ രജിസ്റ്റർ ഇന്ത്യ മുഴുവൻ നടപ്പിലാക്കുമെന്ന ചരിത്രപരമായ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം ലഭിക്കുന്നതിനാല്‍ പൗരത്വ ഭേദഗതി ബില്‍ അനിവാര്യമാണെന്ന് അമിത് ഷാ പറഞ്ഞു. പൗരത്വ ഭേദഗതി ബില്ലും ദേശീയ പൗരത്വ രജിസ്റ്ററും വ്യത്യസ്തമാണ്. മതപരമായ വേര്‍തിരിവില്ലാതെ എല്ലാ പൗരന്മാര്‍ക്കും പൗരത്വ രജിസ്റ്റര്‍ പട്ടികയില്‍ ഉള്‍പ്പെടും. അതില്‍ ആരും ആശങ്കപ്പെടേണ്ടതില്ല. എല്ലാവരും പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടുന്നതിനുള്ള ഒരു നടപടിക്രമം മാത്രമാണിതെന്നും അമിത് ഷാ അറിയിച്ചു.

എന്നാൽ അമിത് ഷായുടെ പ്രസ്താവനയ്ക്ക് പിന്നാലെ എതിര്‍പ്പുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പൗരത്വ പട്ടിക മതത്തിന്‍റെ അടിസ്ഥാനത്തിലാണെന്നും ബംഗാളില്‍ നടപ്പാക്കില്ലെന്നും മമത വ്യക്തമാക്കി. കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.അസമിലെ പൗരത്വ പട്ടികയില്‍ നിന്ന് 14 ലക്ഷം ഹിന്ദുക്കളും ബംഗാളികളും എങ്ങനെ പുറത്തായിയെന്ന ചോദ്യത്തിന് ബിജെപി ഉത്തരം പറയണം. ഇവിടെ കുറച്ച്‌ പേര്‍ പൗരത്വ പട്ടികയുടെ പേരില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും മമത കൂട്ടിച്ചേര്‍ത്തു.

ദേശീയ പൗരത്വ രജിസ്റ്റർ : പാർലമെന്‍റിൽ നിർണായക പ്രഖ്യാപനവുമായി അമിത് ഷാ

എന്തൊക്കെ സംഭവിച്ചാലും ബംഗാളില്‍ പൗരത്വ രജിസ്ട്രേഷന്‍ നടപ്പാക്കില്ലെന്ന് മമത മുന്നറിയിപ്പ് നല്‍കി. മതവിശ്വാസത്തിന്‍റെ പേരില്‍ പൗരന്മാരെ വേര്‍തിരിക്കാന്‍ അനുവദിക്കില്ല. പൗരന്മാരെ അഭയാര്‍ഥികളാക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും മമതാ ബാനര്‍ജി പറഞ്ഞു.1971 മാര്‍ച്ച്‌ 25ന് മുമ്പ് ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി കുടിയേറിയവരെ കണ്ടെത്തുകയും അവരെ തിരിച്ചയക്കുകയുമായിരുന്നു എന്‍ആര്‍സിയുടെ മുഖ്യ ലക്ഷ്യം. 19 ലക്ഷത്തിലേറെ പേരാണ് അസമില്‍ പട്ടികക്ക് പുറത്തായത്.

അതേസമയം ബംഗാൾ പൗരന്മാർ എന്ന വ്യാജേന പതിനായിരക്കണക്കിന് ബംഗ്ലാദേശി പൗരന്മാർ വിവിധ സംസ്ഥാനങ്ങളിൽ കഴിയുന്നുണ്ട്. ആയിരക്കണക്കിനു ബംഗ്ലാദേശി പൗരൻമാരാണ് അനധികൃതമായി കേരളത്തിലേക്ക് കുടിയേറിയിരിക്കുന്നത്. ചെങ്ങന്നൂരിലെ ഇരട്ട കൊലപാതകം ഇതിന്റെ ഗുരുതര പ്രത്യാഘതങ്ങളെയും കാണിച്ചു തന്നു. അതുകൊണ്ടു തന്നെ ഇതിൽ കേരളം എന്ത് നിലപാടെടുക്കുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ ലോകം.

shortlink

Related Articles

Post Your Comments

Related Articles


Back to top button