CinemaMollywoodLatest NewsNewsEntertainment

പ്രകൃതി സംരക്ഷണവും കുടിയൊഴിപ്പിക്കലും..! മരട് ഫ്ലാറ്റ് വിഷയം സിനിമയാകാനൊരുങ്ങുന്നു

കൊച്ചി : അടുത്തകാലത്ത് ജനങ്ങളെയും ഭരണാധികാരികളെയും ഒരുപോലെ കുഴക്കിയ സംഭവമായ മരട് ഫ്ലാറ്റ് വിഷയം സിനിമയാകുന്നു. മോളിവുഡിലെ പ്രധാനപ്പെട്ട അഭിനേതാക്കളെ കോർത്തിണക്കി ഒരുക്കാനിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് കണ്ണന്‍ താമരകുളമാണ്.

അബാം മൂവീസ് ബാനറില്‍ അബ്രഹാം മാത്യുവാണു ചിത്രത്തിന്റെ നിര്‍മ്മാണം നടത്തുന്നത്. ‘മരട് 357’ എന്ന്
പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ദിനേശ് പള്ളത്താണ്.

നടൻ ജയറാം പ്രധാന വേഷത്തിലെത്തിയ പട്ടാഭിരാമൻ എന്ന സിനിമയ്ക്ക് ശേഷം കണ്ണന്‍ താമരക്കുളവും അബ്രഹാം മാത്യുവും ദിനേശ് പള്ളത്തും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതകൂടിയുണ്ട് ഈ ചിത്രത്തിന്.

ചലച്ചിത്രത്തിന്റെ ഛായാഗ്രഹണം രവി ചന്ദ്രനാണ്. പശ്ചാത്തല സംഗീതം സാനന്ദ് ജോര്‍ജ്, കലാസംവിധാനം സഹസ് ബാല പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍ ബാദുഷ, പ്രൊഡക്ഷന്‍ ഡിസൈനര്‍ അമീര്‍ കൊച്ചിന്‍, എക്‌സിക്യൂട്ടീവ് പ്രൊഡൂസര്‍ റ്റി.എം. റഫീഖ്, വാര്‍ത്താപ്രചരണം എ.എസ്.ദിനേശ് മുതലായവർ യഥാക്രമം ചെയ്യും.

കൈതപ്രം, മുരുകന്‍ കാട്ടാക്കട എന്നിവര്‍ ഗാനരചന നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഫോര്‍ മ്യൂസിക്ക്‌സാണ്.

തീരദേശ നിയമം ലംഘിച്ച്‌ നിര്‍മ്മിച്ച മരടിലെ ഫ്ളാറ്റുകളിൽ നിന്നും പ്രമുഖരടക്കമുള്ളവരെ ഒഴിപ്പിക്കുകയും ഫ്ലാറ്റുകൾ പൊളിക്കാനൊരുങ്ങുകയും ചെയ്ത സ൦ഭവം കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button