Latest NewsKeralaNews

വിവിധ മേഖലകളില്‍ കേരളവുമായി സഹകരിക്കാന്‍ മോസ്‌കോ ഭരണകൂടം

ന്യൂഡല്‍ഹി: റഷ്യയിലെ മോസ്‌കോയുമായി കേരളം കൈക്കോര്‍ക്കുന്നു. വിവിധ മേഖലകളില്‍ കേരളവുമായി സഹകരിക്കാന്‍ താത്പര്യപ്പെട്ട് മോസ്‌കോ ഭരണകൂടം രംഗത്തുവന്നിരിക്കുന്നത്. വിനോദസഞ്ചാരം, ആയുര്‍വേദം, റബ്ബര്‍ അധിഷ്ഠിത വ്യവസായം തുടങ്ങിയവയില്‍ കേരളവുമായി സഹകരിക്കാന്‍ താത്പര്യമുണ്ടെന്ന് മോസ്‌കോ ഭരണകൂടത്തിന്റെ അന്താരാഷ്ട്ര ബന്ധങ്ങളുടെ ചുമതലയുള്ള മന്ത്രി സെര്‍ഗെ പെരാമിന്‍ വ്യക്തമാക്കി. കേരളസര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി എ. സമ്ബത്തുമായി നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. തുടര്‍നടപടികളുടെ ഭാഗമായി റഷ്യന്‍ എംബസിപ്രതിനിധികള്‍ വൈകാതെ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തും.

കേരളത്തിലേക്കുള്ള റഷ്യന്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കാലാവസ്ഥയും ഭൂപ്രകൃതിയും ജനങ്ങളുടെ സൗഹൃദമനഃസ്ഥിതിയും വളരെ ആകര്‍ഷകമാണെന്ന് മോസ്‌കോ മന്ത്രി ചൂണ്ടിക്കാട്ടി. കേരളസര്‍ക്കാരുമായി ചര്‍ച്ചനടത്തി റഷ്യയില്‍ ആയുര്‍വേദത്തിനു കൂടുതല്‍ പ്രചാരം നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button