Latest NewsNewsInternational

പുള്ളിപ്പുലിയും പെരുമ്പാമ്പും തമ്മില്‍ കനത്ത പോരാട്ടം; ഭീകര ദൃശ്യങ്ങള്‍ പുറത്ത്

ഇരട്ടി വലിപ്പമുള്ള മാനിനെയും പന്നിയെയും ഒക്കെ വേട്ടയാടി വിഴുങ്ങാന്‍ പെരുമ്പാമ്പിന് കഴിയും. ഇര എത്ര വലുതാണെങ്കിലും നിഷ്പ്രയാസം അതിനെ വിഴുങ്ങാന്‍ പെരുമ്പാമ്പിന് കഴിയും. പുള്ളിപ്പുലിയും ശക്തനായ ഒരു മൃഗമാണ്. കരുത്തില്‍ പെരുമ്പാമ്പും പുള്ളിപ്പുലിയും മുന്‍പിലാണ്. ഈ കരുത്തന്മാര്‍ ഏറ്റുമുട്ടിയാലോ? കെനിയയിലെ മസായിമാരയില്‍ ട്രയാങ്കിള്‍ വന്യജീവി സംരക്ഷണകേന്ദ്രത്തിലെത്തിയ സന്ദര്‍ശകര്‍ക്കാണ് ഇത്തരത്തിലൊരു കാഴ്ച കാണാനായി.

തന്റെ ഇരയെ ലക്ഷ്യം വച്ച് കാത്തിരുന്ന പുള്ളിപ്പിലിയെയാണ് ഒരു കൂറ്റന്‍ പെരുമ്പാമ്പ് അന്നത്തെ ഇരയായി തെരഞ്ഞെടുത്തത്. ആഫ്രിക്കന്‍ റോക്ക് പൈതണ്‍ വിഭാഗത്തില്‍ പെട്ടതായിരുന്നു കൂറ്റന്‍ പെരുമ്പാമ്പ്. പെരുമ്പാമ്പിന്റെ അപ്രതീക്ഷിതമായ ആക്രമണത്തില്‍ അടിപതറിയ പുള്ളിപ്പുലിയെ വരിഞ്ഞുമുറുക്കി. ആദ്യം ഒന്നു പകച്ചെങ്കിലും പുലി ധൈര്യം കൈവിട്ടില്ല. പെരുമ്പാമ്പിന് ഞെരിച്ചമര്‍ത്താന്‍ കഴിയുന്നതിന് മുമ്പെ വായുവില്‍ ഉയര്‍ന്ന് ചാടി പിടുത്തം വിടുവിച്ചു. എന്നാല്‍ പെരുമ്പാമ്പും തോല്‍ക്കാന്‍ തയ്യാറായില്ല. തന്റെ ഇരയെ വീണ്ടും ചുറ്റാന്‍ തുടങ്ങി.

ഒരു ഘട്ടത്തില്‍ പെരുമ്പാമ്പിന്റെ പിടിയില്‍ നിന്നും പുലിക്ക് രക്ഷപ്പെടാനാവില്ലെന്ന് തോന്നിയെങ്കിലും കൂര്‍ത്ത പല്ലുകളും നഖങ്ങളുമുപയോഗിച്ച് പെരുമ്പാമ്പിന്റെ ശരീരത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ച പുള്ളിപ്പുലി ഏറെനേരത്തെ പരിശ്രമത്തിനുശേഷമാണ് പാമ്പിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാനായത്. കടുത്ത പോരാട്ടത്തിനൊടുവില്‍ ആ കൂറ്റന്‍ പെരുമ്പാമ്പിന്റെ തല പുലി കടിച്ചു കീറി. മാസായ് മാറയില്‍ സന്ദര്‍ശനത്തിനെത്തിയ വിനോദസഞ്ചാര സംഘത്തിലുണ്ടായിരുന്ന മൈക്ക് വെല്‍ട്ടനാണ് ഈ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. ഈ പോരാട്ട വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button