CinemaMollywoodLatest NewsNewsEntertainment

സനൽകുമാർ ശശിധരന്റെ പുതുചിത്രം ചോലയുടെ ഏറ്റവും പുതിയ പോസ്റ്റർ പുറത്ത്

മൂന്ന് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളാണ് ഇതിനോടകം ചോല നേടിയിരിക്കുന്നത്. ഡിസംബർ ആറിന് ചിത്രം തീയേറ്ററുകളിൽ എത്തും.

പ്രമുഖ അന്താരാഷ്ട്ര ചലച്ചിത്ര മേളയായ വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് പ്രദർശനാനുമതി ലഭിച്ച സംവിധായകൻ സനൽ കുമാർ ശശിധരന്റെ പുതിയ ചിത്രം ചോലയുടെ പുതിയ പോസ്റ്റർ പുറത്ത്. നടൻ ജോജു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നിമിഷ സജയനാണ് നായിക.

ചോലയിലെ അഭിനയത്തിനാണ് നിമിഷ സജയൻ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനർഹയായത്.

സനൽ കുമാർ ശശിധരനും കെ വി മണികണ്ഠനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൌസിന്‍റെ ബാനറില്‍ നടൻ ജോജു തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണവും നിർവഹിച്ചിരിക്കുന്നത്. ജോജിവിനൊപ്പം, ഷാജി മാത്യു, അരുണാ മാത്യു എന്നിവരും ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കളാണ്. അജിത് ആചാര്യ ആണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍. ബേസില്‍ ജോസഫ്, കുട്ടി രേവതി എന്നിവർ ചേർന്നാണ് ചിത്രത്തിനായി ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ബേസില്‍ ജോസഫാണ് ചോലയുടെ സംഗീതസംവിധായകൻ.

മൂന്ന് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളാണ് ഇതിനോടകം ചോല നേടിയിരിക്കുന്നത്. ഡിസംബർ ആറിന് ചിത്രം തീയേറ്ററുകളിൽ എത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button