KeralaLatest NewsNews

ബിജെപിയോ സിപിഎമ്മോ, ഒരു ഈർക്കിലി പാർട്ടി പോലും ശശി തരൂരിന്റെ കയ്യിൽ സംഘടനയുടെ പരമോന്നത ചുമതല കൊടുക്കില്ല: സനൽകുമാർ

ശശി തരൂർ മികച്ച ഒരു പാർലമെന്ററിയനാണ്

കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് മത്സരിക്കുന്ന ശശി തരൂർ വിജയിക്കരുതെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ. ശശി തരൂർ മികച്ച ഒരു പാർലമെന്ററിയനാണ്, ആദരണീയനായ ഒരു ബുദ്ധിജീവിയാണ് എന്നാൽ കോൺഗ്രസ്സ് പാർട്ടിയുടെ അധ്യക്ഷ പദം അദ്ദേഹത്തിനും അദ്ദേഹം ആ പദവിക്കും യോജിച്ചതാവില്ല എന്നതാണ് തന്റെ അഭിപ്രായമെന്ന് സനൽ പറയുന്നു.

read also: കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 365 കേസുകൾ

കുറിപ്പ്

ശശി തരൂർ കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് മത്സരിക്കുമ്പോൾ അദ്ദേഹത്തെ കോൺഗ്രസ് നേതാക്കൾ വേണ്ടുംവണ്ണം പിന്താങ്ങുന്നില്ല എന്നൊരു പരിഭവം പലയിടത്തും കാണുന്നു. പരിഭവിക്കുന്ന മിക്കവാറും പേരും ബിജെപി-സിപിഎം അനുഭാവികളോ കോൺഗ്രസിനെ വിദൂരമായി നിന്ന് മമതയില്ലാതെ പിന്തുണയ്ക്കുകയും വിമർശികുകയും ചെയ്യുന്നവരോ ആണെന്നതാണ് വിരോധാഭാസം.

ശശി തരൂർ മികച്ച ഒരു പാർലമെന്ററിയനാണ്, ആദരണീയനായ ഒരു ബുദ്ധിജീവിയാണ്, പണ്ഡിതനാണ്, മികച്ച നയതന്ത്രജ്ഞനാണ്. ഒക്കെ ശരിതന്നെ പക്ഷെ കോൺഗ്രസ്സ് പാർട്ടിയുടെ അധ്യക്ഷ പദം അദ്ദേഹത്തിനും അദ്ദേഹം ആ പദവിക്കും യോജിച്ചതാവില്ല എന്നതാണ് എന്റെ അഭിപ്രായം. ശശി തരൂരിനെ പോലെ രാഷ്ട്രീയം ഒരു പ്രൊഫഷൻ ആയി കാണുന്ന ഒരാളുടെ കയ്യിൽ കോൺഗ്രസ് എന്ന വലിയ പാർട്ടി എത്തിച്ചേർന്നാൽ ഉള്ള ദുരന്തം എന്തുകൊണ്ട് തരൂറിനെ പിന്തുണയ്ക്കണം എന്നാവശ്യപ്പെടുന്നവർ കാണുന്നില്ല എന്ന് ഞാൻ അതിശയിക്കുന്നു. തനിക്ക് മറ്റ് ധാരാളം അവസരങ്ങൾ പുറമെ ഉണ്ട് എന്ന അദ്ദേഹത്തിന്റെ അവകാശവാദം പോലും ഒരു പരോക്ഷ വിലപേശൽ ആണ്. ആ ഒരൊറ്റ വാചകം കൊണ്ട് തന്നെ അദ്ദേഹം തന്റെ സ്ഥാനാർഥിത്വത്തെ ചോദ്യം ചെയ്തു.

ശശിതരൂർ കോൺഗ്രസിൽ നിന്ന് പുറത്തുപോയാൽ പോലും ബിജെപിയോ സിപിഎം ഓ പോകട്ടെ ഏതെങ്കിലും ഒരു ഈർക്കിലി പാർട്ടി പോലും അദ്ദേഹത്തിന്റെ കയ്യിൽ സംഘടനയിൽ പരമോന്നത ചുമതല കൊടുക്കില്ല. അദ്ദേഹത്തിനു ഒരു മന്ത്രി എന്ന നിലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിയും. കാരണം അത് ഒരു ഉദ്യോഗം മാത്രമാണ്. പക്ഷെ പരമോന്നത സംഘടനാ ചുമതല എന്നത് അതീവ സങ്കീർണമായ ഒന്നാണ്. തെരെഞ്ഞെടുപ്പിലൂടെയാണ് ഒരാൾ ഒരു സംഘടനയുടെ തലപ്പത്തേക്ക് വരുന്നത് എന്നത് ഒരു കൺകെട്ടാണ്. തന്നെ തലപ്പത്തേക്ക് സ്വീകരിക്കാനുള്ള ഒരു മാനസിക ഐക്യം മത്സരത്തിന് മുൻപ് അയാളും മറ്റുള്ളവരും ചേർന്നുള്ള പാരസ്പര്യം കൊണ്ട് ഉണ്ടായി വരികയാണ് ചെയ്യുന്നത്.

നിയമസഭാ ഇലക്ഷൻ പോലെ എതിരാളികൾ തമ്മിലുള്ള മത്സരമല്ല അത്. സംഘടനയെ ഇണക്കി ചേർക്കുന്നതിന് ബുദ്ധിപരമായി ഉള്ള ഇടപെടലോ ആശയപരമായ ഔദ്ദത്യമോ മാത്രം കൊണ്ട് സാധ്യമല്ല. അതിൽ വൈകാരികമായ സമരസപ്പെടലും ബുദ്ധിജീവി-പണ്ഡിത പരിവേഷങ്ങൾക്കും അപ്പുറമുള്ള നേതൃഗുണവും വേണം. മത്സരിക്കില്ല എന്ന് ആവർത്തിച്ച് വ്യക്തമാക്കിയിട്ടും എന്തുകൊണ്ട് ‘രാഹുൽ രാഹുൽ’ എന്ന മുറവിളി ഉയരുന്നു എന്നതിന് കാരണം സംഘടനാപ്രവർത്തകരിൽ അയാളോളം വേരോട്ടമുള്ള മറ്റൊരു നേതാവ് ഇല്ല എന്നതിന്റെ തെളിവാണ്.

അതുപോലെ തന്നെ ശശിതരൂരിനെ പോലെ ഇത്രയും വ്യക്തിപ്രഭാവമുള്ള ഒരാൾക്ക് എന്തുകൊണ്ട് കാര്യമായ പിന്തുണ കേരളത്തിലെ പ്രവർത്തകരിൽ നിന്നുപോലും കിട്ടുന്നില്ല എന്ന ചോദ്യത്തിനും ഉത്തരം പ്രവർത്തകരുടെ മനസ്സിൽ അദ്ധേഹത്തിന്റെ വേരോട്ടമില്ലായ്മയാണ് കാരണം എന്നു കാണാം. കോൺഗ്രസിലെ തെരഞ്ഞെടുപ്പ് സംഘടനയെ ശക്തിപ്പെടുത്തും എന്ന് തത്വത്തിൽ പറയാമെങ്കിലും തെറ്റായ കൈകളിൽ അത് എത്തി ചേർന്നാൽ കോൺഗ്രസ് മുക്ത ഭാരതം എന്ന ബിജെപി സ്വപ്നം യാഥാർഥ്യമാവാൻ അധികം സമയം വേണ്ടി വരില്ല.

തരാതരം മോദിയെയും പിണറായിയെയും ഒക്കെ പരസ്യമായി പിന്താങ്ങാൻ മടിയില്ലാത്ത, തനിക്ക് വേറെയും അവസരങ്ങൾ ഉണ്ട് എന്ന് പിറുപിറുക്കുന്ന തരൂർ പ്രവർത്തകരിൽ സംശയങ്ങൾ മാത്രമേ ഉയർത്തു. അദ്ദേഹം വിജയിക്കില്ല. വിജയിക്കാൻ പാടില്ല എന്നാണ് ആഗ്രഹം. തന്റെ പ്രത്യേകതകൾ തിരിച്ചറിഞ്ഞ് അദ്ദേഹം മത്സരിക്കാൻ പാടില്ലായിരുന്നു എന്നാണ് അദ്ദേഹത്തോടുള്ള എല്ലാ സ്നേഹബഹുമാനങ്ങളോടും കൂടിയുള്ള എന്റെ അഭിപ്രായം

shortlink

Related Articles

Post Your Comments

Related Articles


Back to top button