Latest NewsNewsIndia

തിരുപ്പതി ലഡ്ഡു ഇനി പേപ്പർ പെട്ടികളിൽ ലഭിക്കും

ബംഗളൂരു: തിരുപ്പതി ലഡ്ഡു പേപ്പര്‍, ചണം എന്നിവ കൊണ്ട് നിര്‍മ്മിച്ച പെട്ടികളില്‍ വിതരണം ചെയ്ത് ദേവസ്വം ബോര്‍ഡ്. തിരുപ്പതി ക്ഷേത്രം പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനം. തിങ്കളാഴ്ച മുതലാണ് ലഡ്ഡുകള്‍ പെട്ടികളില്‍ വിതരണം ചെയ്യാന്‍ ആരംഭിച്ചത്. ഒരു ലഡ്ഡു മാത്രമുള്ള പേപ്പര്‍ പെട്ടിക്ക് മൂന്ന് രൂപ, രണ്ടു ലഡ്ഡുവുള്ള പെട്ടിക്ക് 5 രൂപ, നാല് ലഡ്ഡുവുള്ള പെട്ടിക്ക് അഞ്ച് രൂപ, അഞ്ച് ലഡ്ഡുവുള്ള ചണ പെട്ടിക്ക് 25 രൂപ, പത്ത്് ലഡ്ഡുവുള്ള ചണപ്പെട്ടിക്ക് 30 രൂപ, 15 ലഡ്ഡുകളുടെ 35 രൂപ, 25 എണ്ണമുള്ള പെട്ടിക്ക് 55 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ ഈടാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button