Latest NewsNewsInternational

വിമാനത്തില്‍ സീറ്റ് വിന്‍ഡോ അടക്കുന്നതിനെ ചൊല്ലി തര്‍ക്കം; വീഡിയോ വൈറലാവുന്നു

വിമാനത്തിനുള്ളില്‍ സീറ്റ് വിന്‍ഡോ അടയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിന്റെ വീഡിയോ വൈറലാവുന്നു. വിന്‍ഡോ സീറ്റിനു തൊട്ടടുത്ത് ഇരിക്കുന്ന യാത്രികനും തൊട്ടു പുറകില്‍ ഇരിക്കുന്ന യാത്രികനും തമ്മിലായിരുന്നു തര്‍ക്കം. ‘പാസഞ്ചര്‍ ഷെയിമിങ്’ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു ദിവസത്തിനുള്ളില്‍ തന്നെ നാലു ലക്ഷത്തോളം ആളുകളാണ് വീഡിയോ കണ്ടു കഴിഞ്ഞു. വിന്‍ഡോയിലുടെ പ്രവേശിക്കുന്ന വെളിച്ചം നിയന്ത്രിക്കാനായുള്ള അടപ്പ് തൊട്ടടുത്തിരിക്കുന്ന യാത്രികന്‍ ഉയര്‍ത്തിവെച്ചപ്പോള്‍ പുറകിലിരിക്കുന്ന ആള്‍ താഴ്ത്തുന്നതും തര്‍ക്കത്തോടെ ഇത് തുടരുന്നതുമാണ് വീഡിയോയില്‍. വിന്‍ഡോയുടെ അടപ്പ് താഴ്ത്തുന്ന പിറകിലെ സീറ്റില്‍ ഇരിക്കുന്ന യാത്രികന്‍ തന്നെയാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നതും. ഇത് താഴ്ത്തണം എന്നു തുടരെ പറഞ്ഞുകൊണ്ട് ഇയാള്‍ നിരന്തരം വിന്‍ഡോ അടയ്ക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഭയങ്കര വെളിച്ചമാണെന്നും, രണ്ടാമന്‍ പറയുന്നത് കേള്‍ക്കാം. തര്‍ക്കം മൂക്കുന്നതിനിടെ ഫ്ളൈറ്റ് അറ്റന്‍ഡര്‍ ഇരുവരുടെയും ഇടയില്‍ എത്തുന്നുണ്ട്. എന്നാല്‍ വിന്‍ഡോ സീറ്റിനു തൊട്ടടുത്തിരിക്കുന്ന യാത്രികന്‍ ഇതു തുറന്നുതന്നെ പിടിച്ചിരിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.

https://www.instagram.com/tv/B5AVS3dlZo5/?utm_source=ig_embed

shortlink

Related Articles

Post Your Comments

Related Articles


Back to top button