Jobs & Vacancies

അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

കണ്ണൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജിലെ ശാലാക്യതന്ത്ര വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലെക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. അഭിമുഖം നവംബര്‍ 26 ന് രാവിലെ 10.30 ന് പരിയാരത്തുള്ള കണ്ണൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ കോളെജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ നടക്കും. ഫോണ്‍- 0497 2800167

ചെറുവത്തൂര്‍ ജി എഫ് വി എച്ച് എസില്‍ എല്‍ പി അറബിക് വിഭാഗത്തില്‍ താത്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച നവംബര്‍ 21 ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍.

കണ്ണൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജിലെ രസശാസ്ത്ര, ഭൈഷജ്യകല്‍പ്പ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അഭിമുഖം നടത്തും. അഭിമുഖം നവംബര്‍ 27ന് രാവിലെ 10.30 ന് പരിയാരത്തുളള കണ്ണൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ ആണ്. ഫോണ്‍ 0497 2800167.

തിരുവനന്തപുരം കൈമനത്തെ സർക്കാർ വനിത പോളിടെക്‌നിക് കോളേജിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഹിന്ദി അധ്യാപകന്റേയും ദിവസ വേതനാടിസ്ഥാനത്തിൽ ഇലക്‌ട്രോണിക്‌സ് വിഭാഗത്തിൽ ലക്ചറുടെയും ഒഴിവുണ്ട്. ഹിന്ദി അധ്യാപകന് ഒന്നാം ക്ലാസോടെ ബിരുദാനന്തര ബിരുദ യോഗ്യത വേണം. ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ്ങിൽ ഒന്നാം ക്ലാസ് ബിരുദമാണ് ഇലക്‌ട്രോണിക്‌സ് ലക്ചറർ തസ്തികയുടെ യോഗ്യത. ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 23ന് രാവിലെ പത്തിന് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് എത്തണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button