Jobs & VacanciesLatest NewsNews

സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യുരിറ്റി ഫോഴ്സിൽ ഒഴിവ് : അപേക്ഷ ക്ഷണിച്ചു

സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യുരിറ്റി ഫോഴ്സിൽ(സിഐഎസ്എഫ്) സ്‌പോര്‍ട്സ് ക്വാട്ട നിയമനം.  വിവിധ കായികഇനങ്ങളിലായി രാജ്യാന്തര/ദേശീയതലത്തില്‍ കഴിവുതെളിയിച്ച പുരുഷ/വനിതാ കായികതാരങ്ങള്‍ക്ക് ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. വ്യക്തിഗത ഇനത്തിലോ ടീം ഇനത്തിലോ സീനിയര്‍/ജൂനിയര്‍ ദേശീയ ഗെയിംസ്/ചാമ്പ്യന്‍ഷിപ്പില്‍ സംസ്ഥാനത്തെ പ്രതിനിധാനം ചെയ്തവരാകണം. അല്ലെങ്കില്‍ ഏറ്റവുമൊടുവില്‍ നടന്ന അഖിലേന്ത്യാ അന്തര്‍സര്‍വകലാശാല ചാമ്പ്യന്‍ഷിപ്പില്‍ ഏതെങ്കിലും മെഡലോ ദേശീയ സ്‌കൂള്‍ഗെയിംസില്‍ സ്വര്‍ണമെഡലോ നേടിയവരായിരിക്കണം അപേക്ഷകർ.

പുരുഷന്മാര്‍ക്ക് ഉയരം 167 സെ.മീ., നെഞ്ചളവ് 81-86 സെ.മീ., സ്ത്രീകള്‍ക്ക് ഉയരം 153 സെ.മീ. നെഞ്ചളവ് എന്നിവയാണ് ആവശ്യമായ ശാരീരികയോഗ്യത. നല്ല കാഴ്ചശക്തി വേണം. വര്‍ണാന്ധത, കോങ്കണ്ണ്, കൂട്ടിമുട്ടുന്ന കാല്‍മുട്ടുകള്‍, പരന്നപാദങ്ങള്‍ എന്നിവ പാടില്ല.

അപേക്ഷാഫോറത്തിന്റെയും മറ്റ് സര്‍ട്ടിഫിക്കറ്റുകളുടെയും മാതൃകകളും വെബ്സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷക്കൊപ്പം പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഒട്ടിച്ച് എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ്, മറ്റ് വിദ്യാഭ്യാസയോഗ്യതകള്‍, ജാതിസര്‍ട്ടിഫിക്കറ്റ് (സംവരണവിഭാഗക്കാര്‍ക്ക്), സ്‌പോര്‍ട്സ് സര്‍ട്ടിഫിക്കറ്റ്, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍ അപേക്ഷാഫീസായി 100 രൂപയുടെ പോസ്റ്റല്‍ ഓര്‍ഡർ എന്നിവ സഹിതം അയക്കണം. ഏത് സെന്ററിലേക്കാണോ അപേക്ഷ നൽകേണ്ടത് അവിടത്തെ ഉന്നത ഉദ്യോഗസ്ഥന്റെ പേരിലാണ് പോസ്റ്റല്‍ ഓര്‍ഡര്‍ എടുക്കേണ്ടത്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : https://cisfrectt.in/

അവസാന തീയതി: ഡിസംബര്‍ 17

Also read : ‘ഗൂഗിള്‍ പറയുന്നത് കേട്ടോ, വെബ്സൈറ്റ് കണ്ടോ, എഡ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സികളുടെ ഉപദേശം കേട്ടോ മാത്രം ഏതു കോളേജില്‍ പോകണമെന്ന് തീരുമാനിക്കരുത്’- മുരളി തുമ്മാരുകുടിയുടെ കുറിപ്പ് വായിക്കേണ്ടത്

shortlink

Related Articles

Post Your Comments

Related Articles


Back to top button