KeralaLatest NewsNews

അമ്പലപ്പുഴ ക്ഷേത്രത്തിലെ രണ്ടു പശുക്കള്‍ ചത്തു

അമ്പലപ്പുഴ: അമ്പലപ്പുഴ ക്ഷേത്രത്തിലെ ഗോശാലയിലെ രണ്ട് പശുക്കള്‍ ഷോക്കേറ്റു ചത്തു. ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഗോശാലയിലെ രണ്ടു പശുക്കളാണ് ചത്തത്. ഇവയ്‌ക്കൊപ്പം ഷോക്കേറ്റ മറ്റൊന്ന് അവശനിലയിലാണ്. ബുധനാഴ്ച രാത്രി ഒന്‍പതിനായിരുന്നു സംഭവം. ഗോശാലയിലെ ഫാനിന്റെ വയറില്‍നിന്നാണ് വൈദ്യുതി പുറത്തേക്ക് വന്നതെന്നാണ് പ്രാഥമിക വിവരം. കെട്ടിയിരുന്ന ഇരുമ്പ് തൂണിലുടെയാണ് ഷോക്കേറ്റതെന്ന് സംശയിക്കുന്നു. അടുത്തടുത്തുനിന്ന മൂന്ന് പശുക്കള്‍ക്കാണ് ഷോക്കേറ്റത്. കറവയുളള പശുക്കളാണ് ചത്തത്. കിഴക്കേനടയിലെ ഗോശാലയില്‍ അന്‍പതിലധികം ഗോക്കളുണ്ട്. ക്ഷേത്രം അധികൃതരും അമ്പലപ്പുഴ പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതശരീരം മറവുചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button