Latest NewsNewsIndia

ദേശീയപാതയ്ക്കരികില്‍ കുഴി ബോംബ് കണ്ടെത്തി

ശ്രീനഗർ : ദേശീയപാതയ്ക്കരികില്‍ കുഴി ബോംബ് കണ്ടെത്തി. ജ​മ്മു കാ​ഷ്മീ​രി​ലെ അ​ന​ന്ത്നാ​ഗി​നു സ​മീ​പം ജമ്മു-ശ്രീനഗര്‍ ദേശീയ പാതയിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. ദേശീയ പാതയില്‍ പട്രോളിംഗ് നടത്തിയ സുരക്ഷാ സേനയാണ് കുഴിബോംബ് കണ്ടെത്തിയത്. ഉടൻ തന്നെ ജമ്മു-ശ്രീനഗര്‍ ദേശീയ പാതയിലെ ഗതാഗതം നിര്‍ത്തിവച്ചു. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി കുഴിബോംബ് നിര്‍വീര്യമാക്കിയതായി അധികൃതര്‍ അറിയിച്ചു. കുഴിബോംബ് സ്ഥാപിച്ചവരെ കണ്ടെത്താനുള്ള തിരച്ചില്‍ ആരംഭിച്ചു. ദേശീയപാതയില്‍ പട്രോളിംഗ് ശക്തമാക്കി. ക​ഴി​ഞ്ഞ ദി​വ​സം ജ​മ്മു-​പൂ​ഞ്ച് ദേ​ശീ​യ​പാ​ത​യി​ലും ഐ​ഇ​ഡി ബോം​ബ് ക​ണ്ടെ​ത്തി​യി​രു​ന്നു.

Also read : അയോധ്യാ തര്‍ക്കഭൂമി കേസില്‍ കൂടുതല്‍ സംഘടനകള്‍ പുന: പരിശോധനാ ഹര്‍ജി നല്‍കാന്‍ തീരുമാനം

shortlink

Related Articles

Post Your Comments

Related Articles


Back to top button