Jobs & Vacancies

വിവിധ സ്ഥാപനങ്ങളിൽ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കയ്യൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ ടെക്‌നീഷ്യന്‍ പവര്‍ ഇലക്‌ട്രോണിക്‌സ് സിസ്റ്റം ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ ആവശ്യമുണ്ട്. അഭിമുഖം നവംബര്‍21 ന് രാവിലെ 10 മണിക്ക ്‌നടത്തും.ഫോണ്‍ -04672-230980

പട്ടികജാതി വികസന വകുപ്പിന്‍റെ നെടുംകാവുവയല്‍ ഐ.ടി.ഐയില്‍ എ.സി.ഡി ഇന്‍സ്ട്രക്ടറുടെ ഒഴിവിലേയ്ക്ക് നവംബര്‍ 21 ന് അഭിമുഖം നടത്തും. തിരുവനന്തപുരം വെള്ളയമ്പലം അയ്യന്‍കാളി ഭവനിലെ ദക്ഷിണമേഖല ട്രെയിനിംഗ് ഇന്‍സ്പെക്ടര്‍ ഓഫീസില്‍ രാവിലെ 11ന് നടക്കുന്ന അഭിമുഖത്തില്‍ സിവില്‍/ ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ത്രിവത്സര ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പുകളും ഹാജരാകണം. ഫോണ്‍: 0471 2316680

പേരാവൂര്‍ ഗവ.ഐ ടി ഐ യില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 22 ന് രാവിലെ 11 മണിക്ക് പേരാവൂര്‍ ഗവ.ഐ ടി ഐ പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0490 2458650.

shortlink

Related Articles

Post Your Comments

Related Articles


Back to top button