Latest NewsNewsIndia

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്‍റെ പാര്‍ലമെന്‍ററി ഉപദേശ സമിതി : പ്രഗ്യാ സിംഗ് താക്കൂര്‍ എംപിയെയും ഉൾപ്പെടുത്തി

ന്യൂ ഡൽഹി : കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്‍റെ പാര്‍ലമെന്‍ററി ഉപദേശ സമിതിയിൽ ഭോപ്പാലില്‍ നിന്നുള്ള ബിജെപി എംപിയായ പ്രഗ്യാ സിംഗ് താക്കൂറിനെയും ഉൾപ്പെടുത്തി. കേന്ദ്ര പ്രതിരോധ വകുപ്പ് നാഷണല്‍ കോണ്‍ഫ്രണ്‍സ് നേതാവ് ഫാറൂക്ക് അബ്ദുള്ള, എന്‍സിപി നേതാവ് ശരത്ത് പവാർ എന്നിവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നേത‍ൃത്വം നല്‍കുന്ന 21-അംഗ കമ്മിറ്റിയില്‍ പാര്‍ലമെന്‍റ് അംഗങ്ങളായിരിക്കും ഉണ്ടാവുക. പ്രതിരോധ കാര്യങ്ങളില്‍ പാര്‍ലമെന്‍റിലെ നയങ്ങളില്‍ ഈ സമിതിയുടെ ഉപദേശം കൂടി പരിഗണിച്ചാണ് സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നത്.

2019 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലെ ഭോപ്പാലില്‍ കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് ദ്വിഗ് വിജയ് സിങിനെ തോൽപ്പിച്ചാണ് ഇവര്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അടുത്തിടെ പ്രഗ്യാ ഗാന്ധി ഘാതകന്‍ നാഥൂറാം ഗോഡ്സയെ രാജ്യസ്നേഹി എന്ന് വിളിച്ച് വിവാദത്തിലായിരുന്നു. സംഭവത്തില്‍ ബിജെപി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതോടെ സംഭവത്തില്‍ പ്രഗ്യാ മാപ്പ് ചോദിച്ച് രംഗത്തെത്തിയിരുന്നു.

Also read : ഭരണഘടനയുടെ കാവൽക്കാരനായി നിന്നുകൊണ്ട് ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിൽ സുപ്രീംകോടതി പരാജയപ്പെടുന്നില്ലേ എന്ന ആശങ്ക ഉയരുന്നു : പ്രകാശ് കാരാട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button