Latest NewsKeralaNews

കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ ശ്രമം പാളി; സൗമിനിയുടെ രാജി ഉടൻ ഉണ്ടാകില്ല

കൊച്ചി: കൊച്ചി മേയർ സൗമിനിയുടെ രാജി ഉടൻ ഉണ്ടാകില്ലെന്ന് റിപ്പോർട്ട്. അതേസമയം, സൗമിനി ജയിനെ പുറത്താക്കാനുള്ള കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ അടുത്ത ശ്രമവും പാളി. ശനിയാഴ്ചക്കകം രാജിവെക്കണമെന്ന് നിര്‍ദ്ദേശിച്ച് സ്ഥിരം സമിതി അധ്യക്ഷന്മാര്‍ക്ക് ഡിസിസി കത്ത് നല്‍കിയിരുന്നു. എന്നാല്‍ നാലില്‍ മൂന്നു സ്ഥിരം സമിതി അധ്യക്ഷരും ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശം തള്ളുകയായിരുന്നു. യുഡിഎഫിനുള്ള മുഴുവന്‍ സ്ഥിരം സമിതികളുടേയും അധ്യക്ഷരെ നീക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. എന്നാല്‍ ഡിസിസിയുടെ ഈ നീക്കത്തോട് മുസ്ലീം ലീഗിന് താത്പര്യമില്ല. മരാമത്ത് സ്ഥിരം സമിതി അധ്യക്ഷനെ മാറ്റാന്‍ ലീഗ് തയ്യാറല്ലെന്ന് അവര്‍ വ്യക്തമാക്കി.ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പിന് ശേഷം മേയറെ മാറ്റാനുള്ള നടപടികളുടെ ആദ്യപടി എന്ന നിലയ്ക്കാണ് സ്ഥിരം സമിതി അധ്യക്ഷരോട് രാജിവെക്കാന്‍ ഡിസിസി പ്രസിഡന്റ് ടി.ജെ വിനോദ് എംഎല്‍എ നിര്‍ദ്ദേശിച്ചത്. ക്ഷേമസമിതി അധ്യക്ഷന്‍ എ.ബി സാബു, വികസനസമിതി അധ്യക്ഷ ഗ്രേസി ജോസഫ്, ടാസ്‌ക് അപ്പീല്‍ അധ്യക്ഷന്‍ കെ വിപി കൃഷ്ണകുമാര്‍, നഗരാസൂത്രണ സമിതി അധ്യക്ഷ ഷൈനി മാത്യു എന്നിവരോടാണ് രാജി ആവശ്യപ്പെട്ടത്. ഇതില്‍ ഷൈനി മാത്യു ഒഴികെയുള്ളവരാണ് രാജിക്കാര്യം തള്ളിയത്.

ALSO READ: വൻ തീപിടിത്തം: തൊടുപുഴയിൽ കിടക്ക നിർമ്മാണ ഫാക്ടറി കത്തി നശിച്ചു

അതേസമയം, സൗമിനിയെ മാറ്റിയാല്‍ അടുത്ത മേയര്‍ സ്ഥാനം ഷൈനി മാത്യുവിനാണ്. എന്നതിനാല്‍ ഈ മാസം 23-നകം ഷൈനി മാത്യു സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം രാജിവെച്ചേക്കുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button