KeralaLatest NewsNews

വൻ തീപിടിത്തം: തൊടുപുഴയിൽ കിടക്ക നിർമ്മാണ ഫാക്ടറി കത്തി നശിച്ചു

തൊടുപുഴ: തൊടുപുഴയിൽ ഈസ്റ്റേൺ സുനിദ്രയുടെ കിടക്ക നിർമ്മാണ ഫാക്ടറിയിൽ വൻ തീപിടിത്തം. മണക്കാട്ടെ കിടക്ക നിർമാണ ഫാക്ടറിൽ ആണ് തീപിടിത്തം ഉണ്ടായത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. അഗ്നിശമന സേനയാണ് തീ നിയന്ത്രണവിധേയമാക്കിയത്. രണ്ടര മണിക്കൂറോളം പണിപ്പെട്ടാണ് ഒടുവിൽ തീ നിയന്ത്രണ വിധേയമായത്.

ALSO READ: കാല്‍വഴുതി തോട്ടില്‍ വീണ വയോധിക മൂവാറ്റുപുഴയാറിലൂടെ ഒഴുകിയത് 20 മണിക്കൂര്‍, ജീവിതം തിരിച്ചു കിട്ടിയത് 9 കിലോമീറ്റർ ദൂരെ നിന്ന്

അഗ്നിശമന സേനയുടെ നാല് യൂണിറ്റുകൾ തീയണക്കാൻ സ്ഥലത്തെത്തി. രണ്ടായിരത്തോളം കിടക്കകൾ കത്തി നശിച്ചെന്ന് കമ്പനി അറിയിച്ചു. ഫാക്ടറിയുടെ ഒരു ഭാഗം പൂർണ്ണമായും കത്തി നശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button