Latest NewsNewsIndia

ജഡ്ജിമാരുടെ വിരമിക്കൽ പ്രായം ഉയർത്തൽ; ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ പറഞ്ഞത്

ന്യൂഡൽഹി: ജഡ്ജിമാരുടെ വിരമിക്കൽ പ്രായം ഉയർത്തിയാൽ ജഡ്ജിമാർക്ക് കൂടുതൽ കാലം നീതി നിർവ്വഹണത്തിനായി പ്രവർത്തിക്കാൻ കഴിയുമെന്ന് ചീഫ് ജസ്റ്റിറ്റ് എസ് എ ബോബ്ഡെ. ചീഫ് ജസ്റ്റിസുമാരുടെ വിരമിക്കൽ കാലാവധി മൂന്നു വർഷമെങ്കിലും ആക്കണമെന്ന അറ്റോർണി ജനറൽ കെ കെ വേണുഗോപാലിന്റെ പ്രസ്താവനയ്ക്ക് പ്രതികരണമെന്നോണമാണ് ബോബ്ഡെ ഇക്കാര്യം പറഞ്ഞത്. സുപ്രീം കോടതി ബാർ അസോസിയേഷൻ നൽകിയ സ്വീകരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: സി.ബി.ഐ.യില്‍ ആയിരത്തിലേറെ ഒഴിവുകൾ; ഉടൻ നികത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍

ജഡ്ജിമാർക്ക് അഭിഭാഷകർ കൂടുതൽ പ്രതിഫലം വാങ്ങുന്നതിൽ ഇടപെടാനാകില്ല . ഇതേക്കുറിച്ച് ഉയരുന്ന ചർച്ചകളിൽ ഇടപെടാനില്ല. ഡൽഹി കോടതികളിൽ ഉണ്ടായ സംഭവത്തെക്കുറിച്ച് തനിക്ക് കൂടുതലൊന്നും പറയാനില്ലെന്നും, സംഭവം ആശങ്കയുളവാക്കുന്നതാണെന്നും ബോബ്ഡെ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button