KeralaLatest NewsNews

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷെഹല ഷെറിന്‍ പാമ്പുകടിയേറ്റുമരിച്ച ക്ലാസ് മുറിയില്‍ ഇഴജന്തുക്കള്‍ക്ക് കയറാവുന്ന തരത്തില്‍ നിരവധി മാളങ്ങള്‍

കല്‍പറ്റ : അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷെഹല ഷെറിന്‍ പാമ്പുകടിയേറ്റുമരിച്ച ക്ലാസ് മുറിയില്‍ ഇഴജന്തുക്കള്‍ക്ക് കയറാവുന്ന തരത്തില്‍ നിരവധി മാളങ്ങള്‍. ബത്തേരി സര്‍ക്കാര്‍ സര്‍വജന സ്‌കൂളിലെ ക്ലാസ് മുറികളില്‍ ഇഴജന്തുക്കള്‍ക്ക് കയറിക്കൂടാവുന്ന തരത്തിലുള്ള നിരവധി മാളങ്ങളാണ് വിദ്യാര്‍ത്ഥിനിയുടെ മരണത്തിനു ശേഷം കണ്ടെത്തിയിരിക്കുന്നത്. . അധ്യയനവര്‍ഷം ആരംഭിക്കുന്നത് മുമ്പ് ഫിറ്റ്‌നസ് പരിശോധിക്കണമെന്ന നിബന്ധന പാലിക്കുന്നതില്‍ വീഴ്ചയുണ്ടെന്നാണ് സൂചന.

Read Also : അദ്ധ്യാപിക ക്ലാസെടുത്തുകൊണ്ടിരിക്കെ പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു

പുത്തന്‍കുന്ന് ചിറ്റൂര്‍ നൊട്ടന്‍വീട്ടില്‍ അഭിഭാഷകരായ അബ്ദുല്‍ അസീസിന്റെയും ഷജ്‌നയുടെയും മകള്‍ ഷെഹ്ന ഷെറിന്‍ (10) ആണ് മരിച്ചത്. ഗവ.സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. ഇന്നലെ വൈകിട്ട് മൂന്നരയോടെ ക്ലാസ് മുറിയില്‍ ഭിത്തിയോടു ചേര്‍ന്ന പൊത്തില്‍ കുട്ടിയുടെ കാല്‍ പെടുകയും പുറത്തെടുത്തപ്പോള്‍ ചോര കാണുകയും ചെയ്തു.

പാമ്പു കടിയേറ്റതു പോലുള്ള പാടുകള്‍ കണ്ടതിനെ തുടര്‍ന്നു രക്ഷിതാക്കള്‍ എത്തി ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും എത്തിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതിനെ തുടര്‍ന്ന് കോഴിക്കോട്ടേക്കു കൊണ്ടു പോകും വഴി നില വഷളാവുകയും വൈത്തിരിയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ വിദ്യാര്‍ത്ഥിനിയ്ക്ക് മരണം സംഭവിക്കുകയായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button