Latest NewsIndiaSpecials

പാമ്പ് കടിയേറ്റാൽ ചെയ്യേണ്ട പ്രാഥമിക കാര്യങ്ങൾ ഇവ, മറക്കരുത്, ബോധവൽക്കരിക്കണം നമ്മുടെ കുട്ടികളെ

കടിയേറ്റ മുറിവിലൂടെ രക്‌തം ഞെക്കിക്കളയുക. എന്നാൽ മുറിവു കീറാൻ പാടില്ല. ബ്ലേഡ് ഉപയോഗിച്ച് മുറിവു വലുതാക്കി വിഷം കളയാൻ ചിലർ ശ്രമിക്കുന്നു. അതും ഗുണം ചെയ്യില്ലെന്നു മാത്രമല്ല കൂടുതൽ രക്‌ത നഷ്‌ടത്തിന് ഇടയാക്കുകയും ചെയ്യുന്നു.

പാമ്പുകടിയേറ്റാൽ ആദ്യം ചെയ്യേണ്ടത് പ്രാഥമിക ശുശ്രൂഷയാണ്. ശരീരത്തിൽ വ്യാപിക്കുന്ന വിഷത്തിന്റെ അളവു പരമാവധി കുറയ്‌ക്കുക എന്നതാണ് പ്രഥമശുശ്രൂഷയുടെ ലക്ഷ്യം. കടിയേറ്റാൽ ഒന്നരമിനിറ്റിനുള്ളിൽ ഇതു ചെയ്‌തിരിക്കണം. കടിയേറ്റ സ്‌ഥലം നല്ല ശുദ്ധജലത്തിൽ വൃത്തിയായി കഴുകുക. സോപ്പ് ഉപയോഗിക്കാം. കടിയേറ്റ മുറിവിലൂടെ രക്‌തം ഞെക്കിക്കളയുക. എന്നാൽ മുറിവു കീറാൻ പാടില്ല. ബ്ലേഡ് ഉപയോഗിച്ച് മുറിവു വലുതാക്കി വിഷം കളയാൻ ചിലർ ശ്രമിക്കുന്നു. അതും ഗുണം ചെയ്യില്ലെന്നു മാത്രമല്ല കൂടുതൽ രക്‌ത നഷ്‌ടത്തിന് ഇടയാക്കുകയും ചെയ്യുന്നു.

കടിയേറ്റതിന്റെ രണ്ടോ മൂന്നോ സെ.മീറ്റർ മുകൾ ഭാഗത്തായി കെട്ടുന്നതാണിത്. കെട്ട് അധികം മുറുകാനോ അയയാനോ പാടില്ല. കടുംകെട്ടിട്ടു വയ്‌ക്കുന്നത് ഗുണത്തേക്കാളുപരി ദോഷമാണ് ചെയ്യുക. കെട്ടിനിടയിൽകൂടി ഒരു തീപ്പെട്ടിക്കൊള്ളി കടത്താനുള്ള ഇടം വേണം. ഇല്ലെങ്കിൽ രക്‌തസ്രവം നിലയ്‌ക്കും. പത്തു മിനിറ്റിനുള്ളിൽ അഴിച്ചു കെട്ടുകയും വേണം. കടിയേറ്റ് ഒരു മണിക്കൂറിലേറെ കെട്ട് നിലനിർത്തുകയുമരുത്.

പേശികൾക്കു നാശം സംഭവിക്കുന്നത് ഒഴിവാക്കാനാണിത്.അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലോ, ഡോക്ടറുടെ അടുക്കലോ എത്തിക്കുന്നതിനിടയിലുള്ള സമയത്താണ് സാധാണ പ്രഥമ ശുശ്രൂഷ നല്‍കാറുള്ളത്. പ്രഥമ ശുശ്രൂഷ ചെയ്യാന്‍ പ്രത്യേക ബിരുദങ്ങളോ മറ്റോ ആവശ്യമില്ല. അപകടത്തില്‍പ്പെട്ട വ്യക്തയുടെ തൊട്ടടുത്ത ആളുകളാണ് പ്രഥമ ശുശ്രഷ നല്‍കുന്നത്. ആളുകളില്‍ നിന്ന് കടിയേറ്റആളെ മാറ്റി നിര്‍ത്തുക എന്നിട്ട് കഴിയുന്നത്ര ധൈര്യംഅയാള്‍ക്ക്‌ കൊടുക്കുക .

പാമ്പ് കടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തിന് ന്യായമായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് രാഹുല്‍ഗാന്ധിയുടെ കത്ത്

ഭയപ്പെട്ട് കഴിഞ്ഞാല്‍നമ്മുടെ രക്തസമ്മര്‍ദ്ദം കൂടി വിഷം രക്തവുമായി പെട്ടെന്ന് കൂടിക്കലരാന്‍ ഇടയാകും. ഒരാളുടെ ആരോഗ്യത്തിന്റെ നില അപകടമാവുന്ന ഏതു സന്ദര്‍ഭത്തിലും പ്രഥമ ശുശ്രൂഷ വേണ്ടി വന്നേക്കാം. പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ പലതും യഥാസമയം ചികിത്സ കിട്ടാത്തത് മൂലമാണ് . കടിയേറ്റ ആൾക്ക് കുടിക്കാന്‍ ധാരാളം ശുദ്ധജലമോ ഉപ്പിട്ട കഞ്ഞിവെള്ളമോ കൊടുക്കുക. മധുരമുള്ള പാനീയവും മദ്യവും തീര്‍ത്തും ഒഴിവാക്കുക.കടിയേറ്റയാള്‍ അധികം ഓടാനും നടക്കാനും പാടില്ല. ശരീരം ഇളകാതെ നോക്കണം .

മുറിവേറ്റ സ്ഥലം പൊള്ളിക്കുന്നത് വളരെ അപകടകരമായ പ്രവണതയാണ്. കടിയേറ്റയാള്‍ പരിഭ്രമിക്കുകയും ഭയപ്പെടുന്നതും ഒഴിവാക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഒക്ടോബര്‍ മുതല്‍ ജനുവരി വരെയാണ് പാമ്പുകളുടെ സഞ്ചാരം കൂടുതലും.  തണുപ്പ് കൂടുതല്‍ ഉള്ളതിനാല്‍ ഈ സമയം അവ മാളം വിട്ട് പുറത്തിറങ്ങും.അതിനാല്‍ ആളുകള്‍ക്ക് കൂടുതലും കടിയേല്‍ക്കുന്നത് ഈ കാലത്താണ്. ഇണ ചേരുന്ന സമയത്ത് വിഷം കൂടുതല്‍ ആകും. ഇര വിഴുങ്ങിയിരിക്കുന്ന സമയത്തും പേടിച്ചിരിക്കുന്ന സമയത്തും വിഷം കുറയും.

വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പിടിഎയ്ക്ക് എതിരെ മന്ത്രി ജി സുധാകരന്‍, സ്‌കൂള്‍ തല്ലി തകര്‍ത്തത് തെറ്റെന്നും മന്ത്രി

യഥാസമയം ചികിൽസ കിട്ടാത്തതാണു പാമ്പുകടിയേൽക്കുന്നവരിൽ നല്ലൊരു ശതമാനത്തിനും മരണം സംഭവിക്കാൻ കാരണമെന്നു ഡോക്‌ടർമാർ. നിശ്‌ചിത സമയത്തിനുള്ളിൽ പ്രതിവിഷം നൽകാൻ സാധിച്ചാൽ തന്നെ രോഗിയെ രക്ഷപ്പെടുത്താനാവും.ഇപ്പോള്‍ യുണിവേഴ്സല്‍ ആന്റി വെനം (യൂണിവേഴ്സൽ ആന്റി വെനം ) ഉണ്ടെങ്കിലും ഇനം തിരിച്ചറിഞ്ഞാല്‍ നല്ലതാണ്.  പാമ്പുകളെ പോലെ വിഷവും നമ്മുടെ ശരീരത്തില്‍ വ്യത്യസ്ത അവയവങ്ങളെയാണ് ബാധിക്കുക

മൂര്‍ഖന്റെയും രാജവെമ്പാലയുടേയും വിഷം നമ്മുടെ നാഡികളെ ബാധിക്കുന്നു. അണലി വിഷം രക്തപര്യയന വ്യവസ്ഥയേയും (heamotoxic) അതില്‍ അണലിയുടെ വിഷമാണ് ഏറ്റവും വേദനയുണ്ടാക്കുന്നത്!കടിയേറ്റ ഭാഗത്ത് നീര് വന്ന് വീര്‍ക്കുകയും തലചുറ്റലും അനുഭവപ്പെടുന്നു. രക്തം കട്ടപിടിക്കാത്തത് മൂലം വായുടെ ഊനത്തില്‍ കൂടിയും മൂക്കില്‍ കൂടിയും നഖത്തില്‍ നിന്നും രോമകൂപങ്ങള്‍ക്കൂടിയും രക്തം വരും ചിലപ്പോള്‍ രക്തം ചര്‍ദ്ദിക്കുകയും ചെയ്യും . കടിയേറ്റ ഭാഗത്തെ കോശങ്ങള്‍ നശിക്കുകയും അഴുകുകയും ചെയ്യും .

അതേസമയം മൂര്‍ഖന്റെ വിഷമേറ്റാല്‍ കാഴ്ച്ച മങ്ങുകയും ശ്വാസതടസ്സം ആമാശയ വേദന എന്നിവ ഉണ്ടാകുകായും ചെയ്യും. പാമ്പിന്‍റെ വിഷത്തില്‍ നിന്നു തന്നെയാണ് ആന്റിവെനം ഉണ്ടാക്കുന്നത് പാമ്പിന്‍ വിഷം കുതിരയില്‍ കുത്തിവെച്ചാണ് അവ ഉണ്ടാക്കുന്നത്. കുതിരയുടെ ശരീരത്തില്‍ വിഷം എത്തിയാല്‍ അവയില്‍ പ്രതിദ്രവ്യം ഉണ്ടാകുന്നു ഇവ ശാസ്ത്രീയമായിവേര്‍തിരിചെടുത്താണ് ആന്റിവെനം ഉണ്ടാക്കുന്നത്.ഇന്ത്യയില്‍ ചെന്നൈ കിംഗ്സ് ഇന്‍സ്റ്റിട്യൂട്ട്‌ .പൂനയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ ആന്റിവെനം ഉണ്ടാക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button