Latest NewsNewsGulfOman

ഗൾഫ് രാജ്യത്ത് ഇടിയോട് കൂടിയ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്

മസ്‌ക്കറ്റ് : ഒമാനിൽ ഇടിയോട് കൂടിയ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ വിവിധ ഗവര്‍ണറേറ്റുകളില്‍ കനത്ത മഴ തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്‌. പലയിടങ്ങളിലും ശക്തമായ ഇടിമിന്നലുണ്ടായി. പ്രതികൂല കാലാവസ്ഥ തുടരുന്നതിനാല്‍ റോഡുകളിലെ ദൂരക്കാഴ്ച 1000 മീറ്ററിലും താഴെയാകുമെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നൽകിയിരുന്നു.

കഴിഞ്ഞ ദിവസം അല്‍ ബുറൈമി, അല്‍ ദാഹിറ, നോര്‍ത്ത് അല്‍ ബാത്തിന, സൗത്ത് ബാത്തിന, അല്‍ ദാഖിലിയ, മസ്കത്ത് എന്നിവിടങ്ങളിൽ ശക്തമായ മഴ പെയ്തു. പലയിടങ്ങളിലും ട്രാഫിക് സിഗ്നലുകള്‍ തകരാറിലായി. വ്യാഴാഴ്ചയും സമാനമായ കാലാവസ്ഥ തുടരുമെന്നും, ഇറാന് സമീപം രൂപംകൊണ്ട ന്യൂനമര്‍ദം വെള്ളിയാഴ്ച വരെ രാജ്യത്തെ ബാധിക്കുമെന്നും കാലാവസ്ഥാ മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.

Also read : കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരണം ശക്തമാക്കി ഒമാന്‍

മസ്‍കത്തിലെ മുത്‍റ സൂഖില്‍ രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയും വെള്ളം കയറി. നാശനഷ്ടങ്ങള്‍ കുറയ്ക്കാന്‍ കടകൾ അടച്ചിട്ടു. വാദി ഹമദില്‍ വാഹനത്തിനുള്ളില്‍ കുടുങ്ങിപ്പോയ മൂന്നുപേരെ രക്ഷപെടുത്തിയതായും, വാദികള്‍ക്ക് സമീപത്തും മറ്റും അത്യാവശ്യ സാഹചര്യങ്ങളുണ്ടായാല്‍ നേരിടാന്‍ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് വ്യാഴാഴ്ച. മസ്കത്ത്, നോര്‍ത്ത് അല്‍ ബാത്തിന, സൗത്ത് അല്‍ ബാത്തിന, അല്‍ ദാഖിലിയ, നോര്‍ത്ത് ശര്‍ഖിയ എന്നീ ഗവര്‍ണറേറ്റുകളിലെ പൊതു, സ്വകാര്യ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button