KeralaLatest NewsNews

ബ്യൂട്ടിപാർലർ വെടിവയ്പ്പ്: മുഖ്യ ആസൂത്രകരെ കൊച്ചിയിലെത്തിക്കാൻ ക്രൈംബ്രാഞ്ച് നീക്കം തുടങ്ങി

കൊച്ചി: ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസിലെ മുഖ്യ ആസൂത്രകരെ കൊച്ചിയിലെത്തിക്കാൻ ക്രൈംബ്രാഞ്ച് നീക്കം തുടങ്ങി. കൊല്ലം സ്വദേശി അജാസ്, വെടിവയ്പ്പ് നടത്താൻ പെരുമ്പാവൂരിലെ ഗുണ്ടാസംഘത്തിന് ക്വട്ടേഷൻ നൽകിയ കാസർകോട്ടെ ക്രിമിനൽ സംഘത്തലവൻ മോനായി എന്നിവരെയാണ് ദുബായിൽ നിന്ന് കൊച്ചിയിലെത്തിക്കാൻ ക്രൈംബ്രാഞ്ച് നീക്കം തുടങ്ങിയത്. ഇവരെ ഇവിടെയെത്തിച്ച് വിശദമായി ചോദ്യം ചെയ്തശേഷം അനുബന്ധ കുറ്റപത്രം സമർപ്പിക്കാനുള്ള തയാറെടുപ്പിലാണ് അന്വേഷണ സംഘം.

അജാസാണ് കേസിലെ മുഖ്യ പ്രതിയെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസ് ഇയാളുടെ കൊല്ലത്തെയും കാസർകോട്ടെയും വീടുകളിൽ റെയ്ഡ് നടത്തിയെങ്കിലും ഫലമുണ്ടായില്ല.ദുബായിലേക്ക് കടന്ന അജാസ് ബ്യൂട്ടിപാർലർ കേസ് അന്വേഷിച്ച ഷാഡോ പൊലീസിനെതിരെ വ്യാജ ആരോപണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനിടെ കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും പുതിയ ടീം അജാസടക്കം കേസുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ച് രഹസ്യാന്വേഷണം നടത്തുകയും ചെയ്തു. തുടർന്ന് അജാസിനെയും മറ്റൊരു പ്രതിയേയും ചേർത്ത് ഒരു കുറ്റപത്രം ക്രൈംബ്രാഞ്ച് സമർപ്പിച്ചു. വിശദമായ അന്വേഷണത്തിനും ചോദ്യം ചെയ്യലിനുമാണ് ഇയാളെ ദുബായിൽ നിന്ന് കൊച്ചിയിലെത്തിക്കാനുള്ള ശ്രമം ക്രൈംബ്രാഞ്ച് നടത്തുന്നത്.

ALSO READ: കശ്മീരില്‍ ഭീകരര്‍ സ്ഥാപിച്ച അത്യുഗ്ര സ്‌ഫോടന ശേഷിയുള്ള ബോംബുകള്‍ നിര്‍വീര്യമാക്കി

കേസന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ അജാസിനെ ചില സംശയങ്ങളുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ, ചോദ്യം ചെയ്യലടക്കമുള്ള നീക്കങ്ങൾ ആരംഭിക്കും മുമ്പ് ഇയാൾ ദുബായിലേക്ക് കടന്നു. ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള അടുത്ത ബന്ധമാണ് അജാസിന്റെ രക്ഷപ്പെടലിന് കളമൊരുക്കിയതെന്ന ആക്ഷേപം അന്ന് ഉയർന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button