Latest NewsIndiaNews

പൊലീസ് അന്വേഷണത്തിനിടെ വിവാദ ആള്‍ ദൈവം നിത്യാനന്ദ മുങ്ങി

ഗാന്ധിനഗര്‍: ബലാത്സംഗത്തിന് കര്‍ണാടക പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ വിവാദ ആള്‍ ദൈവം നിത്യാനന്ദ രാജ്യം വിട്ടതായി പൊലീസ്. നിത്യാനന്ദ രാജ്യം വിട്ടെന്ന് ഗുജറാത്ത് പോലീസാണ് സ്ഥിരികരിച്ചത് .നിത്യാനന്ദ രാജ്യം വിട്ടുവെന്നും ആവശ്യമെങ്കില്‍ അദ്ദേഹത്തിന്റെ കസ്റ്റഡി ആവശ്യപ്പെടുമെന്നും അഹമ്മദാബാദ് എസ്.പി. ആര്‍.വി അസരി പറഞ്ഞു.

Read Also : പെണ്‍കുട്ടികളെ തടങ്കലില്‍ പാര്‍പ്പിച്ച സംഭവം : ആള്‍ ദൈവം നിത്യാനന്ദയ്‌ക്കെതിരെ കേസ്

നിലവില്‍, രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അനധികൃതമായി തടവില്‍ പാര്‍പ്പിക്കുന്നുവെന്ന കേസില്‍ നിത്യാനന്ദയ്ക്കെതിരെ പോലീസ് അന്വേഷണം നടത്തുകയാണ്. തങ്ങളുടെ രണ്ട് പെണ്‍മക്കളെ നിത്യാനന്ദയുടെ അഹമ്മദാബാദിലെ ആശ്രമത്തില്‍ തടഞ്ഞുവെച്ചിരിക്കുന്നതായി ബെംഗളൂരു സ്വദേശികളായ ദമ്പതിമാര്‍ കഴിഞ്ഞദിവസമാണ് പരാതി നല്‍കിയത്.
ഇതിനു പിന്നാലെ നിത്യാന്ദയ്ക്കെതിരെ തട്ടിക്കൊണ്ടു പോകല്‍, അന്യായമായി തടവില്‍വെക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ബുധനാഴ്ച പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. നിത്യാനന്ദയുടെ പ്രാണപ്രിയ, പ്രാണതത്വ എന്നീ അനുയായികളെ അഞ്ച് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

Tags

Related Articles

Post Your Comments


Back to top button
Close
Close