Latest NewsIndia

നിര്‍ണായക കൂടിക്കാഴ്ച, ഉദ്ധവ് താക്കറേയും സംഘവും പവാറിന്റെ വീട്ടില്‍

കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ കാ​ണാ​തെ നേ​താ​ക്ക​ള്‍ മ​ട​ങ്ങി.

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ രാത്രി വൈകിയും ശിവസേനാ- എന്‍സിപി നേതാക്കളുടെ കൂടിക്കാഴ്ച. ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയും മകന്‍ ആദിത്യ താക്കറെയും എന്‍സിപി നേതാവ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി. ദില്ലിയില്‍ നിന്നും വ്യാഴാഴ്ച വൈകിട്ടോടെ മടങ്ങിയെത്തിയ ഉദ്ധവ് താക്കറെ ശരദ് പവാറിനോട് കൂടിക്കാഴ്ചയ്ക്ക് അനുമതി തേടുകയായിരുന്നു.സൗത്ത് മുംബൈയിലെ ശരദ് പവാറിന് വസതിയിലായിരുന്നു കൂടിക്കാഴ്ച.

ശിവസേന നേതാവ് സഞ്ജയ് റൗട്ടും എന്‍സിപി നേതാവ് അജിത്ത് പവാറും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ കാ​ണാ​തെ നേ​താ​ക്ക​ള്‍ മ​ട​ങ്ങി. സഖ്യധാരണകള്‍ക്ക് അന്തിമ രൂപം നല്‍കാന്‍ വെളളിയാഴ്ച ശിവസേനയുമായി ഇരുപാര്‍ട്ടികളും കൂടിക്കാഴ്ച നടത്താന്‍ നിശ്ചയിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായാരുന്നു ശിവസേനാ നേതാക്കള്‍ ശരദ് പവാറിനെ കണ്ടത്.സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്-ശിവസേന- എന്‍സിപി നേതാക്കള്‍ വെള്ളിയാഴ്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

‘ഞങ്ങൾ വോട്ട് നല്‍കിയത് ബിജെപി- ശിവസേന സഖ്യത്തിന്’ വോട്ടർമാരെ വഞ്ചിച്ചതിന് ഉദ്ധവ് താക്കറെക്കെതിരെ പോലീസിൽ പരാതി

ശിവസേന തലവന്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകണമെന്ന നിര്‍ദ്ദേശം കോണ്‍ഗ്രസും എന്‍സിപിയും മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ്. കോണ്‍ഗ്രസിനും എന്‍സിപിക്കും ഉപമുഖ്യമന്ത്രിപദം ലഭിച്ചേക്കും. ഡിസംബറോടെ ശിവസേനാ നയിക്കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമെന്ന് സേനാ നേതാക്കള്‍ അവകാശപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button